തട്ടിപ്പില്‍ വീഴാതിരിക്കാം; പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്ന പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന പേരിലാണ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ലിങ്ക് പ്രിവ്യു ഓഫ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. അതായത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ ലിങ്കുമായി ബന്ധപ്പെട്ട് സാധാരണനിലയില്‍ വരുന്ന തമ്പ്നെയില്‍ അല്ലെങ്കില്‍ മറ്റു ഡേറ്റകള്‍ ദൃശ്യമാകില്ല.

Also Read: കൊടുംചൂടില്‍ വെന്തുരുകി കേരളം; പാലക്കാട് 41 ഡിഗ്രിയിലേക്ക്

വാട്സ്ആപ്പില്‍ സുരക്ഷിതമായി ചാറ്റുകള്‍ നടത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍. ഡേറ്റാ ചോര്‍ച്ച തടയുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാനപ്പെട്ട ഉദ്ദേശം. പ്രൈവസിയില്‍ പോയി ലിങ്ക് പ്രിവ്യൂ ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News