വീഡിയോകോള്‍ പ്ലേ ചെയ്യുമ്പോഴും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ പ്ലേ ചെയ്യുമ്പോഴും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഫീച്ചര്‍ ലഭ്യമാക്കാനുള്ള പരീക്ഷണത്തില്‍ വാട്സ്ആപ്പ്. വിഡിയോ കാണുമ്പോള്‍ മള്‍ട്ടിടാസ്‌ക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് അധിക സവിശേഷതകള്‍ കൊണ്ടുവരുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ ചാറ്റുകളിലൂടെയോ ആപ്പിന്റെ മറ്റ് ഓപ്ഷനുകളിലേക്ക് പോകുമ്പോഴും മര്‍ട്ടിടാസ്‌ക്കിങ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് വാട്‌സ്ആപ്പ്. ഫീച്ചര്‍ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Also Read:  ബംഗാളില്‍ എന്‍ഐഎ ഉദ്യോസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

ഷെയര്‍ ചെയ്യുന്ന യൂട്യൂബ്, ഇന്‍സറ്റഗ്രാം, വീഡിയോകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ ഫീച്ചര്‍ ലഭ്യമാണെങ്കിലും വാ്സ്ആപ്പില്‍ നേരിട്ട് പങ്കിടുന്ന വീഡിയോകള്‍ക്ക് ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News