വീഡിയോ കോളിന് ക്ലാരിറ്റി ഇല്ലേ? പരിഹരിക്കാം; വാട്സ്ആപ്പിലെ ഈ ഫീച്ചർ എന്തായാലും പൊളിക്കും

whatsapp

ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്ട്സ്ആപ്പ് . ആവശ്യമായ എല്ലാ സൗകര്യവും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുവാൻ ശ്രെമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇപ്പോഴിതാ രണ്ടു പുതിയ ഫീച്ചർ കൂടി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്‌ വാട്ട്സ്ആപ്പ്.

വാട്‌സ്ആപ്പ് വീഡിയോ കോളുകളിലെ ക്ലാരിറ്റി കുറവ് പരിഹരിക്കാൻ ആണ് മെറ്റയുടെ പുതിയ നീക്കം. വാട്‌സ്ആപ്പിലെ വീഡിയോ കോളിംഗ് ഓപ്ഷനില്‍ ആണ് രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ കോളുകള്‍ക്കായുള്ള ക്യാമറ ഫീല്‍ട്ടറുകളും ആകര്‍ഷകമായ ബാക്ക്‌ഗ്രൗണ്ടുകളുമാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്കായി കൊണ്ടുവരുന്നത് . കൂടാതെ ടച്ച്-അപ് ഓപ്ഷനുകളുമുണ്ടാകും. വ്യക്തിഗതമായ കോളുകളിലും ഗ്രൂപ്പ് കോളുകളിലും ഈ ഫീച്ചറുകള്‍ കൂടുതൽ ആകർഷകമാക്കും.

ALSO READ:ഇനി ടൈപ്പിങ്ങില്ല, പകരം കുത്ത്; വാട്സ്ആപ്പ് ചാറ്റിൽ വരുന്നത് വമ്പൻ മാറ്റം

വീഡിയോ കോളില്‍ ഫില്‍ട്ടര്‍ കൊണ്ടുവരുവാനും ബാക്ക്ഗ്രൗണ്ട് എഡിറ്റ് ചെയ്ത് മാറ്റി പുതിയ ബാക്ക്‌ഗ്രൗണ്ട് നല്‍കാനും ഇതിൽ കഴിയും. ബ്ലര്‍, ലിംഗ് റൂം, ഓഫീസ്, കഫെ, പെബിള്‍സ്, ഫുഡീ, സ്‌മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നി ബാക്ക്ഗ്രൗണ്ട് ഇതിനു സഹായകമാകും. ഫിൽട്ടറുകള്‍ ഉള്ളത് കൊണ്ടുതന്നെ വീഡിയോ കോളിനു പുതിയ അനുഭവം നൽകാൻ കഴിയും.ബ്ലാക്ക് ആന്‍ഡ് വൈറ്റ്, വാം, കൂള്‍,പ്രിസം ലൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, , ഫിഷ്‌ഐ, വിന്‍റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടറുകളാണ് വീഡിയോ കോളിലുള്ളത്.കൂടാതെ ബ്രൈറ്റ്‌നൈറ്റ് കൂട്ടുകയും ചെയ്യാനുള്ള ടച്ച് അപ്, ലോ ലൈറ്റ് എന്നീ ഓപ്ഷനുകളും ഉണ്ട് .ഇതിനായി ഇഫക്ടുകള്‍ സ്ക്രീനിന്‍റെ റൈറ്റ് സൈഡിൽ നിന്ന് സെലക്ട് ചെയ്യാം. വരും ആഴ്ചകളില്‍ ഈ ഫില്‍ട്ടറുകളും ബാക്ക്‌ഗ്രൗണ്ടുകളും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News