ഒരു ജനകീയ സാമൂഹിക മാധ്യമമാണ് വാട്സ് ആപ്പ്.ഇപ്പോഴിതാ വാട്സ്ആപ്പിൽ പുതിയ ഫീച്ചറുമായി രംഗത്തുവന്നിരിക്കുകയാണ് മെറ്റ. ഒരേ സമയം ഒരു നമ്പറില്‍ നിന്ന് വ്യത്യസ്ത വാട്ട്സ്ആപ്പ് അക്കൗണ്ടുകളുണ്ടാക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ അപ്ഡേഷൻ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന കംപാനിയൻ മോഡ് വാട്സ് ആപ്പ് നേരത്തെ അനുവദിച്ചിരുന്നു.ഇപ്പോഴത്തെ അപ്ഡേഷനിൽ ആവശ്യാനുസരണം അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
Also Read: വ്യാജവാർത്ത: മറുനാടൻ മലയാളിക്കെതിരെ ഒളിമ്പ്യൻ മയൂഖ ജോണി
വാബെറ്റഇൻഫോ പുറത്തുവിട്ട സ്ക്രീൻഷോട്ട് അനുസരിച്ച് ഒരു അക്കൗണ്ടിൽ നിന്ന് രണ്ടാമത്തെ അക്കൗണ്ടിലേക്ക് പോകാൻ ലോഗിൻ ചെയ്യേണ്ടതില്ല.ഇതിനായി സെറ്റിങ്സിലെ മൾട്ടി അക്കൗണ്ട് ഫീച്ചർ ഉപയോഗിക്കാം. ടെലഗ്രാം നേരത്തെ തന്നെ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു.
അതേസമയം വാട്സ്ആപ്പിലൂടെ എച്ച്‍ഡി ഫോട്ടോകൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു . വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ ലഭ്യമാകുക.വലിയ ഇമേജ് ഫയലുകൾ അയക്കാനാണ് വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോ ഷെയർ ചെയ്യുന്ന വിൻഡോയുടെ മുകളിൽ എച്ച്ഡി ക്വാളിറ്റി എന്ന ഐക്കണും ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ്, എച്ച്ഡി ക്വാളിറ്റി തുടങ്ങിയ ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here