കൂടുതല്‍ ഫീച്ചറുമായി വാട്‌സാപ്പ്; ഇനിമുതൽ ഇമെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം

കൂടുതല്‍ ഫീച്ചറുമായി വാട്‌സാപ്പ് വരുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണ് പുതിയതായി പരീക്ഷിക്കുന്നത്. വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാനാവുക എന്നാൽ ഇമെയില്‍ വെരിഫിക്കേഷന്‍ എത്തുന്നതോടെ ഇമെയില്‍ ഐഡി ഉപയോഗിച്ചും വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാനാവും.

also read: ‘മുരിങ്ങ’ ഇത്രയേറെ പോഷക സമൃദ്ധമോ? ദിനവും ഇത് ഉപയോഗിച്ചാൽ പ്രയോജനങ്ങൾ ഏറെ

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.23.24.10, 2.23.24.8, 2.23.24.9 വേര്‍ഷനുകളിലാണ് ഈ അപ്‌ഡേറ്റുള്ളത്. എന്നാൽ അടുത്തിടെയാണ് ഒരു വാട്‌സാപ്പ് ആപ്പില്‍ രണ്ട് ഫോണ്‍ നമ്പറുകള്‍കൊണ്ട് ലോഗിന്‍ ചെയ്യാനുള്ള സൗകര്യം വന്നത്. ഈ ഫീച്ചര്‍ ഇനിയും എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല. നവംബര്‍ മാസം കൂടുതല്‍ പേരിലേക്ക് അപ്‌ഡേറ്റായി മള്‍ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തിയേക്കും. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ആദ്യം ലഭിക്കുക. മുമ്പ് ഡ്യുവല്‍ ആപ്പ്, ക്ലോണ്‍ ആപ്പ് ഉപയോഗിച്ച് മാത്രമാണ് രണ്ട് വ്യത്യസ്ത വാട്‌സാപ്പ് അക്കൗണ്ട് ഒരു ഫോണില്‍ ഉപയോഗിക്കാന്‍ പറ്റിയിരുന്നത്.

also read: ‘പൊറാട്ട് നാടക’ത്തിന് വിലക്ക്; സൈജു കുറിപ്പിനെതിരെ ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News