ഒരുപാട് ലെയറുള്ള ഗോതമ്പ് പൊറോട്ട വീട്ടിലുണ്ടാക്കിയാലോ?

ആവശ്യമായ സാധനങ്ങള്‍

1. ഗോതമ്പുപൊടി 2 കപ്പ്
2. ഉപ്പ് 1/2 ടീസ്പൂണ്‍
3. പഞ്ചസാര 1/2 ടേബിള്‍സ്പൂണ്‍
4.സണ്‍ഫ്‌ളവര്‍ ഓയില്‍ 3 ടേബിള്‍സ്പൂണ്‍
5.നെയ്യ് 3 ടേബിള്‍സ്പൂണ്‍
6. വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പുപൊടി ഉപ്പും പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നല്ല മയത്തില്‍ അയവില്‍ കുഴച്ചെടുക്കുക. നെയ്യും ഓയിലും യോജിപ്പിക്കുക. ഇതില്‍ നിന്നും 2 ടേബിള്‍സ്പൂണ്‍ മാവില്‍ ചേര്‍ത്ത് 15- 20 മിനിറ്റു കുഴയ്ക്കുക. എണ്ണ തടവിയ മാവ് നനഞ്ഞ തുണി കൊണ്ട് മൂടി 1 മണിക്കൂര്‍ മാറ്റിവയ്ക്കുക. ശേഷം 5 ഉരുളകളാക്കുക. എണ്ണ മിക്‌സ് മുകളില്‍ തടവിയ ശേഷം നനഞ്ഞ തുണി കൊണ്ട് മൂടി 45 മിനിറ്റ് വയ്ക്കുക.

READ ALSO:ഷാന്‍ മസൂദും ഷഹീൻ അഫ്രീദിയും; പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

കനം കുറച്ചു ചതുരാകൃതിയില്‍ പരത്തിയെടുക്കുക. മുകളില്‍ എണ്ണയുടെ മിക്‌സ് തടവുക. കുറച്ചു ഗോതമ്പു പൊടി വിതറുക. അതിനു ശേഷം കത്തികൊണ്ട് നീളത്തിലുള്ള നാരുകളായി മുറിക്കുക. എല്ലാം കൂടെ നടുവിലേക്ക് യോജിപ്പിക്കുക. ഒരു അറ്റത്തു നിന്നും ചുരുട്ടിയെടുക്കുക.അഗ്രം അടി ഭാഗത്തു തിരുകി വെക്കുക.

5 എണ്ണവും ഇതുപോലെ ചെയ്തു എണ്ണ തടവി 15 മിനിറ്റ് മൂടിവയ്ക്കുക.

കൈകൊണ്ടു പൂരിയുടെ വലുപ്പത്തില്‍ കനം അധികം ഇല്ലാതെ പരത്തി ചൂടായ ദോശക്കല്ലില്‍ ചെറുതീയില്‍ ചുട്ടെടുക്കുക.

ചൂടോടെ ചെറുതായൊന്നു തട്ടികൊടുത്താല്‍ ലയറുകളായി വരും. സോഫ്റ്റായി ഇരിക്കാന്‍ പാത്രത്തില്‍ ഇട്ട് അടച്ചു വയ്ക്കുക.

ഇഷ്ടമുള്ള കറിക്കൊപ്പം കഴിക്കാം.

READ ALSO:പകരക്കാരനായി ടീമില്‍ കയറി പകരക്കാരനില്ലാത്തവനായി മാറി; മുഹമ്മദ് ഷമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News