മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും വീല്‍ചെയര്‍ കിട്ടിയില്ല, 80കാരന്‍ മുംബൈ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മുംബൈ വിമാനത്താവളത്തില്‍ 80കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെത്തിയ എണ്‍പതുകാരനും ഭാര്യയും മുന്‍കൂട്ടി വീല്‍ചെയര്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വിമാനത്തിനരകില്‍ ഒരാള്‍ക്ക് മാത്രമാണ് വീല്‍ചെയര്‍ ലഭിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.

ALSO READ:  എറിഞ്ഞു വീഴ്ത്തി 500 ക്ലബിലേക്ക്; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി അശ്വിനും

ഇതോടെ ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും വീല്‍ചെയര്‍ ഭാര്യയ്ക്ക് നല്‍കുകയും ചെയ്തു. ഇമിഗ്രേഷന്‍ കൗണ്ടറിലേക്കുള്ള 1.5 കിലോമീറ്ററോളം ദൂരം നടക്കേണ്ടി വന്ന അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്ന് തന്നെ വൈദ്യസഹായം നല്‍കി. തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ALSO READ:  പിച്ചിനു നടുവിലൂടെ അശ്വിനും ജഡേജയും ഓടി; ബാറ്റിംഗ് തുടങ്ങുന്നതിനു മുന്‍പേ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്

അതേസമയം യാത്രക്കാരില്‍ 32 പേര്‍ വീല്‍ചെയറുകള്‍ക്കായി ബുക്ക് ചെയ്തിട്ടും 15 പേര്‍ക്ക് മാത്രമാണ് വീല്‍ചെയര്‍ ലഭ്യമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News