വിൻ്റേജ് ലെൻസിലൂടെ ലോകം കാണാനായാൽ എങ്ങനെയിരിക്കും? 130 വർഷം പഴക്കമുള്ള ക്യാമറയിലൂടെ റഗ്ബി മൽസരം പകർത്തിയ ഈ വീഡിയോഗ്രാഫറുടെ അനുഭവം വൈറൽ

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പനോരമിക് ക്യാമറയിലൂടെ ഒരു ദൃശ്യം പകർത്താനാവുക എന്നത് ഏതൊരു വീഡിയോഗ്രാഫറുടെയും സ്വപ്നമായിരിക്കും. അത്തരമൊരു സ്വപ്നത്തെ യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു വീഡിയോഗ്രാഫർ. ഇംഗ്ലണ്ടിലെ ബാത്തിലെ റെക് എന്നറിയപ്പെടുന്ന ഐക്കണിക് റിക്രിയേഷൻ ഗ്രൌണ്ടിലായിരുന്നു വീഡിയോയുടെ ചിത്രീകരണം.

ALSO READ: ഐ.എസ്.ആർ.ഒയുടെ സ്വപ്നദൗത്യം 2028 ൽ; ശുക്രയാൻ -1 ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

ക്യാമറയിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച മൈൽസ് മൈർസ്കോഫ്-ഹാരിസ് എന്ന അക്കൌണ്ടിൻ്റെ ബയോയിലെ കുറിപ്പും ക്യാമറാ പ്രേമികളിൽ കൌതുകം നിറക്കുന്നതായിരുന്നു.  വിൻ്റേജ് ലെൻസിലൂടെ ലോകത്തെ നോക്കുന്നുവെന്നായിരുന്നു അത്. ബാത്ത് റഗ്ബിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോക്ക് കീഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News