ചട്ടവിരുദ്ധമായ കാര്യങ്ങൾ ഗവർണർ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

ചട്ടവിരുദ്ധമായ കാര്യങ്ങൾ ഗവർണർ പറഞ്ഞ കാരണം കൊണ്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ പ്രഭാതയോഗത്തിന് ശേഷം മാധ്യമങ്ങളോട് സ്മസാരിക്കുകയായിരുന്നു അദ്ദേഹം. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാല നിയമ പ്രകാരമുള പ്രായപരിധി ബാധകമാണോ എന്ന ചോദ്യത്തിന് ബാധകമല്ല എന്ന് കോടതി പറഞ്ഞു. പുനർ നിയമനത്തിന് സെർച്ച് കമ്മിറ്റി ആവശ്യമില്ല. പുനർ നിയമനം ചട്ടപ്രകാരമെന്ന ഹൈക്കോടതിവിധി സുപ്രീം കോടതി പൂർണ്ണമായും അംഗീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരളത്തെ മാലിന്യമുക്തമാക്കാൻ ഏറ്റവും വലിയ പങ്ക് വഹിച്ചത് സ്ത്രീകളാണെന്നതിന്റെ ഉദാഹരണമാണ് ഹരിതകർമ സേന; പി സതീദേവി

പുനർ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായെന്ന് ഗവർണർ കോടതിയിൽ പറഞ്ഞു. ചാൻസലറുടെ നടപടി തങ്ങളെ അമ്പരപ്പിക്കുന്നു എന്ന് ജഡ്ജിമാർ പോലും പറഞ്ഞു. കോടതി വിധിക്ക് ശേഷവും ഗവർണ്ണർ നിലപാട് മാറ്റിയില്ല. ഗവർണറുടെ പ്രസ്താവന മറ്റെതോ ബാഹ്യശക്തിയുടെ ഇടപെട്ൽ മുലമെന്ന് സംശയമുണ്ട്. എജിയുടെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഗവർണർക്ക് എത്തിച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഗവർണർ തന്നെയാണ് എജിയുടെ നിയമോപദേശം വേണമെന്ന് ആവശ്യപ്പെട്ടത്.

ALSO READ: നവകേരള സദസ് ഇന്ന് പാലക്കാട്

ചാൻസലർക്ക് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടു. കണ്ണൂർ വിസി നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കുന്ന vcയെ ഇവിടെ നിന്നും പറഞ്ഞയക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയ ശക്തികൾ കലാലയങ്ങളിൽ ആധിപത്യം പുലർതാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News