ട്രെയിന്‍ യാത്രയ്ക്കിടെ കുഞ്ഞിന് വിശന്നപ്പോള്‍ അമ്മ കുഞ്ഞിന് പാല്‍ വാങ്ങുന്നതിനായി പ്ലാറ്റ്‌ഫോമിലെ കടയിലേക്കിറങ്ങി. എന്നാല്‍ പാല്‍ വാങ്ങി മടങ്ങി വരുന്നതിനിടെ ട്രെയിനെടുത്തു. അമ്മ ട്രെയിനിനു പുറകെ ഓടിയെങ്കിലും വാഗണിലേക്ക് പുറകെ ഓടിയെത്താനാകാത്തവിധം ട്രെയിന്‍ വേഗത്തിലായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ട്രെയിനില്‍ നഷ്ടമാകുമോ എന്ന വേദനയില്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായാണ് പ്രചരിച്ചിരിക്കുന്നത്.
എന്നാല്‍ ഈ വീഡിയോ എപ്പോള്‍ എടുത്തതാണെന്നോ, എവിടെയാണ് സംഭവം നടന്നത് എന്നതു സംബന്ധിച്ചോ വ്യക്തതയില്ല. പക്ഷേ, സംഭവം ശുഭകരമായാണ് അവസാനിച്ചതെന്ന് വീഡിയോയില്‍ തന്നെ വ്യക്തവുമാണ്. അതെങ്ങനെ എന്നാവും? കുഞ്ഞിനെ നഷ്ടപ്പെട്ട് അമ്മ ട്രെയിനിനു പുറകേ ഓടാന്‍ ശ്രമിക്കുന്നതും കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരും ട്രെയിനിലെ ഗാര്‍ഡ് അപ്രതീക്ഷിതമായി കണ്ടതാണ്.
ALSO READ: എന്‍എം വിജയന്റെ ആത്മഹത്യ: കേസ് അട്ടിമറിക്കാന്‍ കോൺഗ്രസ് ശ്രമം, പൊലീസിൽ പരാതി
ഈ സംഭവത്തിലെ വഴിത്തിരിവായത്. അമ്മയുടെ സങ്കടം കണ്ടതോടെ ഗാര്‍ഡിന് ആ സ്ത്രീയുടെ ആരോ ട്രെയിനിനകത്തുണ്ടെന്ന് മനസ്സിലാകുകയും അദ്ദേഹം ഉടന്‍ ട്രെയിന്‍ നിര്‍ത്താന്‍ വേണ്ട സന്ദേശം നല്‍കുകയും ചെയ്തു. ട്രെയിന്‍ ഈ സമയം അധിക വേഗത്തില്‍ അല്ലായിരുന്നതിനാല്‍ നിര്‍ദ്ദേശം ലഭിച്ചയുടന്‍ എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി. ഇതോടെ ആ അമ്മ ആശ്വാസത്തോടെ കുഞ്ഞിനടുത്തേക്ക് ഓടുന്നതാണ് വൈറല്‍ വീഡിയോയുടെ അവസാനം.
एक माँ दूध लेने गई, तभी ट्रेन चल पड़ी। गार्ड ने देखा और तभी ट्रेन रुकवाई…. pic.twitter.com/Lf2gZKNN3f
— Dr. Sheetal yadav (@Sheetal2242) January 8, 2025
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here