‘മെസി വിരമിക്കുന്നഘട്ടത്തിൽ ഇനിയാരും പത്താംനമ്പർ ജേഴ്‌സി അണിയില്ല. മെസിക്കുള്ള ബഹുമതിയായി ആ പത്താംനമ്പർ കുപ്പായവും വിരമിക്കും’: എഎഫ്‌എ

ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സിയും താരം ദേശീയ ടീമിൽ നിന്ന് ഔദ്യോഗികമായി ബൂട്ടഴിക്കുന്ന ദിവസം വിരമിക്കുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.

ALSO READ: അര്‍ജന്റീനന്‍ ടീം കളിക്കാനായി കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹ്‌മാന്‍

‘മെസി ദേശീയ ടീമിൽനിന്ന്‌ വിരമിക്കുന്നഘട്ടത്തിൽ മറ്റൊരാളും പത്താംനമ്പർ ജേഴ്‌സി അണിയില്ല. മെസിക്കുള്ള ബഹുമതിയായി ആ പത്താംനമ്പർ കുപ്പായവും വിരമിക്കും. ഫുട്ബോൾ  ഇതിഹാസം മെസിയോടുള്ള ബഹുമാനാർത്ഥം ഞങ്ങൾ പത്താം നമ്പർ ജേഴ്സി പിൻവലിക്കും. വർഷങ്ങളായി മെസി  നമുക്കുവേണ്ടി ചെയ്തതിന് പകരമായി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്’ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ഫാബിയൻ ടാപിയ പറഞ്ഞു.

ALSO READ: തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ല: സഞ്ജയ് സിംഗ്

186 മത്സരങ്ങളിൽ നിന്ന് 106 ഗോളുകളാണ് ലോകകപ്പ് ജേതാവായ ലയണൽ മെസ്സി ഇതുവരെ സ്വന്തം രാജ്യത്തിനായി നേടിയത്.

മുൻപ് 2002ൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഇതിഹാസ താരം ഡീഗോ മറഡോണ ധരിച്ചിരുന്ന 10-ാം നമ്പർ ജേഴ്‌സി പിൻവലിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അന്നത്തെ ഫിഫ നിയമങ്ങൾ അതിന് അനുവാദമുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News