‘വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചു’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തം ഉണ്ടായ സമയത്ത് തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ഏഴിമല നാവിക അക്കാദമിയിൽ നിന്നും എത്തിയ സേന തുടക്കം മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവപങ്കാളിത്തമാണ് നിർവ്വഹിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Also read:‘തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും ഇന്ന് സംസ്കരിക്കും’; മന്ത്രി കെ രാജൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

വയനാട് ദുരന്തം ഉണ്ടായപ്പോൾ ഉടൻ തന്നെ മുഖ്യമന്ത്രി വിവിധ സേനകളുടെ സഹായം അഭ്യർത്ഥിച്ച കൂട്ടത്തിൽ നാവിക സേനയുടെ സഹായവും അഭ്യർത്ഥിച്ചു. ഏഴിമല നാവിക അക്കാദമിയിൽ നിന്നും എത്തിയ സേന തുടക്കം മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവപങ്കാളിത്തമാണ് നിർവ്വഹിക്കുന്നത്.

Also read:വയനാടിന് സഹായം പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ

78 സേനാംഗങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും മറ്റ് സേനാവിഭാഗങ്ങള്‍ക്കും വിവിധ വകുപ്പുകൾക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കൈമെയ് മറന്ന് അധ്വാനിക്കുന്നത്. തെരച്ചിലിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് നാവികസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നൽകുന്നതിന് ചൂരൽമലയിൽ മെഡിക്കല്‍ പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
സേനയുടെ ഹെലികോപ്റ്ററുകളും സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നുണ്ട്. കാഴ്ച കുറവായ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും സേനയ്ക്ക് കഴിഞ്ഞു.
#നമ്മൾഅതിജീവിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News