വന്ദേ ഭാരത് വന്നപ്പോൾ പലർക്കും സിൽവർ ലൈൻ വന്നാൽക്കൊള്ളാമെന്നുണ്ടെന്ന് മന്ത്രി പി രാജീവ്

കാര്യങ്ങൾ തിടുക്കത്തിൽ നടക്കണമെന്ന ചിന്ത പൊതുവെ സമൂഹത്തിൽ ശക്തിപ്പെട്ടു വരുന്നുണ്ട്. വേഗതയുള്ള സംവിധാനം വേണമെന്ന പൊതുബോധം ശക്തിപ്പെടുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രി പി രാജീവ്. സിൽവർലൈനിന്റെ കാര്യത്തിൽ സെമി ഹൈസ്പീഡ് അഥവാ അർദ്ധ അതിവേഗ ട്രെയിനുകൾ തന്നെയാണ് ഗവണ്മെന്റ് നേരത്തെ തന്നെ വിഭാവനം ചെയ്ത് വന്നത് എന്നും അദ്ദേഹം പറഞ്ഞു.

also read:മുതലപ്പൊഴിയില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ഇപ്പോൾ വന്ദേ ഭാരത് വന്നപ്പോൾ പലർക്കും സിൽവർ ലൈൻ വന്നാൽക്കൊള്ളാമെന്നുണ്ട് . മുൻപ് സിൽവർലൈനിനെതിരായി കടുത്ത നിലപാട് സ്വീകരിച്ചിരുന്നവർ പോലും ഇപ്പോൾ ഇപ്പോൾ മറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.ഇതിൽ ഏറെ സന്തോഷമുണ്ടെന്നും പി രാജീവ് വ്യക്തമാക്കി .

സിൽവർലൈനിന്റെ കാര്യത്തിൽ ഇ ശ്രീധരന്റെ നിലപാട് സ്വാഗതാർഹമാണെന്നും പി രാജീവ് .സംസഥാനത്തെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും , എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടുകൊണ്ടാണ് കേട്ടുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

also raed :മണിപ്പൂർ കലാപത്തിലെ പ്രതികരണം , ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News