ദേശീയ സ്‌കൂൾ മീറ്റ് കേരളത്തിലാകുമോ?

ദേശീയ സ്‌കൂൾ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ ഏറ്റെടുത്ത് നടത്താൻ ആലോചനയുമായി കേരളം. അണ്ടർ 17 ദേശീയ സ്‌കൂൾ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ ആണ് നടത്താൻ ഉദ്ദേശിക്കുന്നത്. മുൻപ് ബിഹാറിലെ പട്‌നയിൽ ഫെബ്രുവരി രണ്ടുമുതൽ അഞ്ചുവരെയാണ് മീറ്റ്‌ നിശ്‌ചയിച്ചിരുന്നത്‌.

ALSO READ: കെഎല്‍എഫ് വേദിയിലെ എം ടിയുടെ പ്രസംഗം കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളത്: ഇ പി ജയരാജന്‍

ഈ തീയതികളിൽ അത്‌ലറ്റിക് മീറ്റ്‌ നടത്താനാകില്ലെന്ന്‌ ബിഹാർ സ്‌കൂൾ ഗെയിംസ്‌ ഫെഡറേഷനെ അറിയിച്ചു. ഇത്തരമൊരു പ്രതിസന്ധിയിലാണ് മെഡൽ പ്രതീക്ഷയുള്ള കേരളം ജൂനിയർ മീറ്റ്‌ നടത്താനുള്ള സാധ്യത അന്വേഷിച്ചത്‌. 63 അംഗ ടീം പ്രഖ്യാപിച്ച്‌ കേരളം പരിശീലനത്തിന്‌ ഒരുങ്ങി പട്‌നയ്ക്കുള്ള ട്രെയിൻ ടിക്കറ്റും ബുക്ക്‌ ചെയ്‌തിരുന്നു.
ഇത്തവണ മത്സരങ്ങൾ മൂന്ന്‌ വേദിയിലായാണ് സീനിയർ, ജൂനിയർ, സബ്‌ ജൂനിയർ വിഭാഗം നിശ്‌ചയിച്ചത്‌. മഹാരാഷ്‌ട്രയിൽ നടന്ന സീനിയർ മീറ്റിൽ കേരളമായിരുന്നു ജേതാക്കൾ. സബ്‌ ജൂനിയർ മീറ്റിൽ ഒരു വെങ്കലം മാത്രമായിരുന്നു കേരളം നേടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News