വാട്ട് എന്ത്, വെയർ എവിടെ… ഇംഗ്ലീഷ് പഠനത്തിൽ വ്യത്യസ്തമായൊരു രീതിയിൽ വൈറലായി പള്ളിക്കൽ സ്കൂളിലെ ഇംഗ്ലീഷ് പാട്ട്

ഭാഷാ പഠനം ഒട്ടുമിക്ക കുട്ടികൾക്കും ഒരു കീറാമുട്ടി തന്നെയാണ്. ഇംഗ്ലീഷിന്റെ കാര്യമാണെങ്കിൽ പ്രതേകം പറയാനുമില്ല. തെറ്റിപ്പോകുമോ എന്ന് ഭയന്ന് ഇംഗ്ലീഷ് പറയാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു ബാലികേറാ മലയായി ഭാഷാ പഠനത്തെ തലയിൽ എടുത്തു വെക്കുന്നതിനു പകരം പഠനത്തിൽ വ്യത്യസ്തമായൊരു രീതി കൊണ്ടുവന്നിരിക്കുകയാണ് പള്ളിക്കൽ എയുപി സ്കൂളിലെ അധ്യാപികയായ ഹന്നാൻ.

Also Read: അമ്മയുടെ ചിതാഭസ്മം വേദിയിലേക്ക് വലിച്ചെറിഞ്ഞ് ഇഷ്ടം പ്രകടിപ്പിച്ച് ആരാധകന്‍; അമ്പരന്ന് ഗായിക

ഇത്തരത്തിൽ വളരെ ലളിതമായും രസകരമായും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പള്ളിക്കൽ എയുപി സ്കൂളിലെ അധ്യാപികയായ ഹന്നാനാണ് പാട്ടിലൂടെയും ഭാഷ പഠിപ്പിക്കാമെന്ന ആശയം മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. നാലാം ക്ലാസ് വിദ്യാർത്ഥിനി ഹൈമ മനോഹരമായി ആലപിച്ചതോടെ ഈ ഇംഗ്ലീഷ് ഭാഷാ ഗാനം വൈറലുമായി.

Also Read: ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും

ഇംഗ്ലീഷെന്ന് കേൾക്കുമ്പോൾ തന്നെ പേടിച്ചിരുന്നു കുട്ടികളായിരുന്നു എല്ലാവരും. ഈ പേടി എങ്ങനെ പരിഹരിക്കുമെന്ന ചിന്തയിലാണ് പാട്ടിലൂടെ പഠിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് അധ്യാപിക ഹന്നാൻ പറയുന്നു. മുൻവർഷങ്ങളിൽ ഇത്തരം രീതിയിൽ ഇംഗ്ലീഷ് പഠിപ്പിച്ച കുട്ടികളിൽ മികച്ച ആശയ വിനിമയ രീതി കൈവരിച്ചിട്ടുണ്ടെന്നാണ് ഹന്നാന്റെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News