ഐഒഎസ് 18 ഇനി ഏതെല്ലാം ഐഫോണുകളില്‍ കിട്ടുമെന്ന് അറിയാം, പട്ടിക പുറത്ത്

ഈ വര്‍ഷത്തെ ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുതിയ ഐഒഎസ് 18 കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഐഫോണുകള്‍ക്കൊപ്പം സെപ്റ്റംബറില്‍ അവ ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്യുമെന്നാണ് സൂചന.

ഐഒഎസ് 18 ന്റെ മുഖ്യ സവിശേഷതകള്‍ പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകളും നൂതന ഡിസൈനും ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഐഒഎസ് 18 പിന്തുണയ്ക്കാന്‍ സാധ്യതയുള്ള ഐഫോണുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐഫോണ്‍ ടെന്‍ആര്‍, ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്സ് ഉള്‍പ്പടെയുള്ള ഫോണുകളില്‍ വരെ പുതിയ ഐഒഎസ് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഐഒഎസ് 17 ല്‍ പ്രവര്‍ത്തിക്കുന്ന മറ്റെല്ലാ ഫോണുകളിലും പുതിയ ഒഎസ് പ്രവര്‍ത്തിക്കും. മാക്ക് റൂമേഴ്സ് വെബ്സൈറ്റാണ് ഐഒഎസ് 18 പിന്തുണയ്ക്കുന്ന ഫോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. താഴെ പറയുന്ന പട്ടികയിലുള്ള ഐഫോണുകളിലെല്ലാം ഐഒഎസ് 18 ലഭിക്കും.

ALSO READ:‘ഇംഗ്ലീഷ് പടങ്ങളിൽ കണ്ട ആ ലാപ്ടോപ്പ് ഇങ്ങെത്തി’; ടെക് ലോകം ഭരിക്കാൻ ഇനി ഇവൻ മതി

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ്, ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ്, ഐഫോണ്‍ 12,
ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര്‍, ഐഫോണ്‍ എസ്ഇ (രണ്ടാം തലമുറ), ഐഫോണ്‍ എസ്ഇ (മൂന്നാം തലമുറ).

അതേസമയം ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അടിസ്ഥാനമാക്കിയുള്ള എഐ ഫീച്ചറുകള്‍ ഐഒഎസ് 18 ല്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സിരിയില്‍ ജനറേറ്റീവ് എഐ അധിഷ്ടിത മാറ്റങ്ങളുണ്ടാവും. എഐ ഫീച്ചറുകള്‍ ആപ്പിള്‍ മ്യൂസിക്,. കീനോട്ട് ആപ്പ്, മെസേജസ്, ഹെല്‍ത്ത്, പേജസ്, ഷോര്‍ട്ട് കട്ട്സ് ഉള്‍പ്പടെയുള്ള വിവിധ ആപ്പുകളിലും അവതരിപ്പിച്ചേക്കും.

ALSO READ:വിവാഹത്തിന് സമ്മതിച്ചില്ല; വീട്ടുകാരുടെ മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കി 23 കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News