ബസിലും വിമാനത്തിലും ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എവിടെയിരിക്കണമെന്ന് പഠനങ്ങൾ പറയുന്നു

ബസിലോ കാറിലോ ഒക്കെ യാത്ര ചെയ്യുമ്പോൾ നമുക്ക് എപ്പോഴുമുണ്ടാകുന്ന ഒരു സംശയമാണ് ഏത് സീറ്റിൽ ഇരുന്നാൽ അപകടങ്ങളിൽ നിന്ന് രക്ഷപെടാം എന്നുള്ളത്. സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത് കൊണ്ട് തന്നെ വിമാന യാത്രയാണ് ഏറ്റവും സുരക്ഷിതമെന്നാണ് പഠനങ്ങൾ പറയുന്നത്. വിമാനത്തിൽ കയറേണ്ടിവരുമ്പോൾ, മുൻവശത്തേക്കാൾ പിൻവശത്തെ സീറ്റിൽ ഇരിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങൾ പറയുന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ (എഫ്എഎ) കണക്കനുസരിച്ച്, വിമാനത്തിൻ്റെ പിൻഭാഗത്ത് ഇരിക്കുന്ന യാത്രക്കാർക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുൻവശത്തുള്ള യാത്രക്കാരേക്കാൾ 40 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ALSO READ: കോപ്പ അമേരിക്ക: അഞ്ചടിച്ച് ഉറു​ഗ്വേയുടെ ആധികാരിക ജയം, യുഎസിന്റെ ക്വാർട്ടർ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് പനാമ

ട്രെയിൻ യാത്രയിലാകട്ടെ നിങ്ങൾക്ക് മധ്യഭാഗത്ത് സീറ്റ് ലഭിച്ചാൽ അത് താരതമ്യേന സുരക്ഷിതമായിരിക്കുമെന്ന് പടങ്ങൾ പറയുന്നു. കാരണം, മുന്നിൽ നിന്ന് കൂട്ടിയിടിച്ചാൽ, ആഘാതം ഏറ്റവും ഗുരുതരമായത് ലോക്കോമോട്ടീവിലും മുൻവശത്തുള്ള കുറച്ച് കോച്ചുകളിലും ആയിരിക്കും, പിന്നിൽ നിന്നുള്ള കൂട്ടിയിടിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അതിനാൽ, മധ്യ കോച്ചുകൾ തൊട്ടുമുമ്പിൽ നിന്നും പിന്നിൽ നിന്നും ഒരു തരത്തിൽ സേഫ് ആയിരിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ALSO READ: ദില്ലിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു; മൂന്ന് മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News