പാടത്ത് പണിയെടുക്കുന്നതിനിടെ തൊഴിലാളികൾക്കു നേരെ കടന്നലുകളുടെ കൂട്ട ആക്രമണം, 7 പേർക്ക് പരുക്ക്

പാടത്ത് കപ്പ കൃഷി ചെയ്യുന്നതിനിടെ കടന്നലുകൾ കൂട്ടമായെത്തി തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ 7 പേർക്ക് പരുക്ക്. കൊല്ലം കൊട്ടാരക്കര പത്തടിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൊട്ടാരക്കര കോട്ടാത്തല പത്തടി ഉടയൻകാവിനു സമീപം മീനംകോട്ട് വയലിലാണ് സംഭവം. പ്രദേശവാസിയായ സുഗതൻ്റെ പാടത്ത് കപ്പക്കൃഷി ചെയ്യുന്നതിനിടെ തൊഴിലാളികളെ പൊടുന്നനെയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു.

ALSO READ: മദ്യലഹരിയില്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം; സംഭവം തൃശൂരില്‍

സംഭവത്തിൽ നാല് കർഷക തൊഴിലാളികൾക്കും നാട്ടുകാരായ മൂന്നു പേർക്കുമാണ് കുത്തേറ്റത്. കോട്ടാത്തല സ്വദേശികളായ 72 കാരൻ തുളസീധരൻ, രവീന്ദ്രൻ, മനോജ്, ലാലു എന്നിവർക്ക് പാഠത്ത് വെച്ചും സജീവ്, ബിജു, പ്രദീപ് എന്നിവർക്ക് വീടിന് സമീപത്ത് വെച്ചുമാണ് കടന്നൽ കുത്തേറ്റത്. തുളസീധരനെ കൊല്ലം ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലും മറ്റുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേസമയം, പാടത്തിനു സമീപത്തെ കാടുപിടിച്ച സ്ഥലത്തെ മരത്തിൽ കടന്നൽ കൂട്ടിൽ പരുന്ത് കൊത്തിയതിനെ തുടർന്നാണ് കടന്നലുകൾ ഇളകിയതെന്ന് കർഷകനായ സുഗതൻ പറഞ്ഞു. വനം വകുപ്പിനെയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News