ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കത്തി നശിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാര്‍ ഡ്രൈവര്‍

ഓടിക്കൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ കാര്‍ കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കൊല്ലം ജില്ലയിലെ അഞ്ചലിലാണ് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ താന്നിവിള വീട്ടില്‍ സിജു (26) അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഓടുന്നതിനിടെ അപ്രതീക്ഷിതമായി കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ക്ക് ശ്വാസതടസ്സവും ഉണ്ടായതോടെ കാറിന്റെ നിയന്ത്രണം വിട്ടു.

ALSO READ: ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ സ്വര്‍ണം കടത്താം, കൂട്ടുകാരനോടുള്ള യുവാവിന്റെ വീമ്പു പറച്ചില്‍ വിനയായി.. നാട്ടിലെത്തിയ യുവാവിനെ സുഹൃത്തും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒടുവില്‍ പൊലീസ് കേസ്, അറസ്റ്റ്

ഇതോടെ കാറില്‍ നിന്നും പുറത്തേക്ക് ചാടിയാണ് ഡ്രൈവര്‍ സിജു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വാഹനത്തില്‍ തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News