കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽ വീണു; 9 വയസ്സുകാരന് ദാരുണാന്ത്യം

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടിയ്ക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ്‌ ഫസൽ (9) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ തെരുവ് നായ അങ്ങോട്ട് ഓടിയെത്തുകയായിരുന്നു.

ഇത് കണ്ട കുട്ടികൾ പലയിടത്തേക്കായി ചിതറിയോടി. എന്നാൽ, 7 മണിയായിട്ടും ഫസൽ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ അന്വേഷിക്കുമ്പോഴാണ് കൂട്ടുകാരടക്കം എല്ലാവരും ഫസൽ വീട്ടിലെത്തിയില്ലെന്ന് അറിയുന്നത്.

ALSO READ: ഹണി റോസിന്‍റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

തുടർന്ന് കളിക്കുന്നതിനിടെ തെരുവ്നായ കടിക്കാൻ വന്ന വിവരം കൂട്ടുകാർ ഫസലിൻ്റെ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും പ്രദേശമാകെ കുട്ടിയെ തിരഞ്ഞു.

ALSO READ: എച്ച്എംപിവി വൈറസ് ബാധ, നിലവിലെ ആശങ്ക അടിസ്ഥാനമില്ലാത്തത്- കോവിഡുമായി താരതമ്യം ചെയ്യാനാവില്ല; ഐഎംഎ സയൻ്റിഫിക് ടീം

ഇതിനൊടുവിലാണ് കുട്ടിയെ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News