ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിനു കുറുകെ കെട്ടിയിരുന്ന വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

SEYD

ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിന് കുറുകെ കെട്ടിയിരുന്ന വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവല്ല മുത്തൂർ കുറ്റപ്പുഴ റോഡിൽ ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. സംഭവത്തിൽ തകഴി കുന്നുമ്മ കുറപ്പൻചേരിയിൽ സൈഫുദ്ദീൻ്റെയും അയിഷയുടെയും മകൻ സിയാദ് (32) ആണ് മരിച്ചത്. മുത്തൂർ ഗവൺമെൻ്റ് സ്കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ നിന്നിരുന്ന മരത്തിൻ്റെ കൊമ്പ് മുറിച്ചു നീക്കുന്നതിനായി റോഡിന് കുറുകെ വലിച്ചു കെട്ടിയിരുന്നതായിരുന്നു വടം.

ALSO READ: ബാബരി മസ്ജിദ് തകർത്തപ്പോൾ മന്ത്രി സ്ഥാനം നോക്കി കോൺഗ്രസിനൊപ്പം നിന്നവരാണ് മുസ്ലീം ലീഗുകാർ, താൻ തങ്ങളെ വിമർശിച്ചത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്ക്; മുഖ്യമന്ത്രി

അപകടത്തെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തൊഴിലാളികൾ കയർ ഇവിടെ നിന്നും നീക്കി. തൊഴിലാളികളെ പിന്നീട് തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യ: സിബിന. മക്കൾ: സഹറൻ, ന്യൂറാ ഫാത്തിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News