സ്റ്റാർട്ടാക്കുന്നതിനിടെ, കോഴിക്കോട് പാറക്കടവിൽ ബുള്ളറ്റിന് തീ പിടിച്ചു

സ്റ്റാർട്ടാക്കുന്നതിനിടെ കോഴിക്കോട് പാറക്കടവിൽ ബുള്ളറ്റിന് തീ പിടിച്ചു. പാറക്കടവ് ടൗണിൽ കെഎസ്ഇബി ഓഫീസിനു സമീപത്ത് വെച്ചാണ് ബുള്ളറ്റിന് തീ പിടിച്ചത്. സ്റ്റാർട്ട് ആക്കുമ്പോൾ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. പെട്ടെന്ന് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇരിങ്ങണ്ണൂർ സ്വദേശി ഹരിദാസൻ്റേതാണ് ബുള്ളറ്റ്.

ALSO READ: തെരെഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പെൻഷൻ തുക കൈമാറി, കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സംഭവത്തിനു ശേഷം പ്രദേശത്തേക്ക് ഓടിയെത്തിയ നാട്ടുകാർ തീ അണച്ചു. ചേലക്കാട് നിന്നും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. സംഭവത്തിൽ ബുള്ളറ്റ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here