കുളക്കടവിൽ സെൽഫിയെടുക്കുന്നതിനിടെ ഐ ഫോൺ വെള്ളത്തിൽ വീണു; കണ്ടെടുത്ത് അഗ്നിരക്ഷാസേന

കുളക്കടവിൽ സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ ഐഫോൺ വീണ്ടെടുത്ത് അഗ്നിരക്ഷാസേന. പാണ്ടിക്കാട് സ്വദേശി ഏറിയാട് ശരത്തിന്റെ ഐഫോൺ 12 പ്രോ ആണ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വീണ്ടെടുത്തത്. സെൽഫി എടുക്കുന്നതിനിടെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലാണ് ഫോൺ വീണു പോയത്.

ഇന്നലെ രാവിലെ കുട്ടിയുടെ ചോറൂണിനായി കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിൽ എത്തിയതായിരുന്നു ശരത്ത് . സെൽഫിയെടുക്കുന്നതിനിടെ ഫോൺ വെള്ളത്തിൽ വീണു. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഒടുവിൽ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമ‍ാരായ പി.മുഹമ്മദ് ഷിബിൻ, എം.കിഷോർ എന്നിവർ സ്കൂബ സെറ്റ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഫോൺ ഒടുവിൽ കണ്ടെടുത്തത്. 8 മീറ്ററോളം ആഴമുള്ള കുളത്തിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News