ക്ഷേത്ര ഭണ്ഡാരത്തിൽ അബദ്ധത്തിൽ ഐ ഫോൺ വീണു, തിരിച്ചു നൽകാനാകില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ

ക്ഷേത്ര ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാനായി പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടെ അബദ്ധത്തിൽ ഐ ഫോൺ ഭണ്ഡാരത്തിൽ വീണു. സംഭവം മനസ്സിലാക്കിയ ഫോണുടമ ഫോൺ തിരികെ നൽകണമെന്ന് ക്ഷേത്ര ഭാരവാഹികളോട് ചോദിച്ചപ്പോൾ അവർ വിസമ്മതിച്ചു.

ചെന്നൈക്കടുത്ത് തിരുപോരൂരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശി ദിനേശിൻ്റെ ഫോണാണ് ക്ഷേത്ര ഭണ്ഡാരത്തിനുള്ളിൽ അകപ്പെട്ടത്. ഈ ഫോൺ തിരികെ വേണമെന്ന് പിന്നീട് ആവശ്യപ്പെട്ട ദിനേശിനോട് ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരത്തിൽ വീണ എന്തും ദൈവത്തിൻ്റേതാണെന്നും ആചാരമനുസരിച്ച് 2 മാസത്തിലൊരിക്കലേ ഭണ്ഡാരം തുറക്കുകയുള്ളൂവെന്നുമാണത്രെ ക്ഷേത്ര ഭാരവാഹികൾമറുപടി നൽകിയത്.

ALSO READ: വയനാട് ദുരന്തബാധിതരുടെ പട്ടിക, വിവാദങ്ങൾ അനാവശ്യം- പ്രസിദ്ധീകരിച്ചത് കരട് ലിസ്റ്റ്; മന്ത്രി കെ രാജൻ

ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടിട്ടുള്ളത്. ക്ഷേത്ര അധികൃതരുടെ മറുപടിയിൽ തൃപ്തിയാവാത്ത ദിനേശ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെൻ്റ് അധികൃതര്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകിയെന്നും തുടർന്ന് ഭണ്ഡാരം തുറക്കാൻ ക്ഷേത്ര അധികൃതർക്ക് നിർദ്ദേശം കിട്ടിയെങ്കിലും ഫോണിലെ അത്യാവശ്യ ഡാറ്റയും സിം കാർഡും മാത്രം എടുക്കാനേ ഭാരവാഹികൾ സമ്മതിച്ചുള്ളൂ എന്നും ഇക്കാര്യം ദിനേശ് സ്വീകരിച്ചില്ലെന്നും വിവരമുണ്ട്.

ദിനേശ് ഫോണ്‍ ഭണ്ഡാരപ്പെട്ടയില്‍ ഇട്ടതാകാമെന്നും പിന്നീട് മനസ്സ് മാറിയതാണെന്നുമുള്ള നിലപാടിലാണ് ക്ഷേത്ര ഭാരവാഹികള്‍. ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരപ്പെട്ടയിലേക്ക് വീഴാനുള്ള സാധ്യത വിരളമാണെന്നും ഇരുമ്പ് കമ്പി നെറ്റ് കൊണ്ട് കവർ ചെയ്തതാണ് ഭമ്ഡാരപ്പെട്ടിയെന്നും ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News