ശക്തമായ കാറ്റ്; കോട്ടയത്ത് യാത്രക്കിടെ ഓട്ടോറിക്ഷയും ബൈക്കും നിയന്ത്രണം വിട്ട് മറിഞ്ഞു

ശക്തമായ കാറ്റിൽ കോട്ടയം കുമരകത്ത് യാത്രക്കിടെ ഓട്ടോറിക്ഷയും ബൈക്കും നിയന്ത്രണം വിട്ട് മറിഞ്ഞു. ബുധനാഴ്ച്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്.

Also read:ടി 20 ലോകകപ്പ്- അഫ്ഗാനെ തോൽപ്പിച്ച് ഫൈനലിലേക്ക് ദക്ഷിണാഫ്രിക്ക

ഇതേ തുടർന്ന് കുമരകം ഒന്നാം കലുങ്കിനും, രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്ന ദൃശ്യങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്.യാത്രക്കിടെ ഓട്ടോറിക്ഷ റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. ഇതേ സമയം എതിരേ വരുകയായിരുന്ന ബൈക്കും കാറ്റിൽ ദിശ തെറ്റി മറിഞ്ഞു. ചെങ്ങളം ജോഷി രാമങ്കരിയുടെ കാറിന്റെ ഫ്രണ്ട് ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News