‘വൈറ്റ് മാഫിയ’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘമുണ്ട്. മാഫിയ എന്ന് കേട്ട് കള്ളക്കടത്തും, കൊലപാതകവും നടത്തുന്ന സംഘമാണെന്ന് കരുതണ്ട. ഇവരുടെ ജോലി എന്ന് പറയുന്നത് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ്. ചൈനയാണ് ഇവരുടെ പ്രവർത്തന മേഖല. ഡൗയിൻ എന്ന ചൈനീസ് സമൂഹ മാധ്യമത്തിൽ പ്രസിദ്ധമായ ഈ സംഘം നിയമപരമായാണ് പ്രവർത്തിക്കുന്നത്.
ഒരു സംഘം സ്ത്രീകളുടെ കൂട്ടായ്മയായ വൈറ്റ് മാഫിയയിൽ മുൻ മിലിട്ടറി ഓഫീസർമാർ, ബിസിനസ്സ് പ്രൊഫഷണലുകൾ, വനിതാ ബോക്സർമാർ എന്നിവരാണ് ഉൾപ്പെടുന്നത്. ഭര്‍ത്താവോ, വാടക വീടിന്‍റെ ഉടമസ്ഥനോ, വഴിയാത്രക്കാരനോ ആരായാലും സ്ത്രീകളെ അധിക്ഷേപിച്ചാല്‍ ചോദിക്കാൻ വൈറ്റ് മാഫിയ എത്തും.
Also read: മത്സ്യബന്ധന ട്രോളറിൽ കുടുങ്ങിയ 102 റോഹിങ്ക്യൻ അഭയാർഥികളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി
25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് വൈറ്റ് മാഫിയയുടെ സഹായം തേടുന്ന സ്ത്രീകളിൽ അധികം പേരും. ചെയ്യുന്ന സേവനത്തിന് പ്രതിഫലമായി ഇവർ പണവും ഈടാക്കുന്നണ്ട്. 10,000 യുവാന്‍ (ഏകദേശം 1 ലക്ഷം രൂപ) യോളമാണ് ഇവരുടെ പ്രതിഫലതുക.
Also read: സിറിയയില്‍ ഒരു ലക്ഷം മൃതദേഹങ്ങളുടെ ശവപ്പറമ്പ്; കരളലിയിപ്പിക്കും ഈ കാഴ്ച!
സ്വകാര്യ സുരക്ഷാ സംഘമായും മറ്റും പ്രവർത്തിക്കുന്ന വൈറ്റ് മാഫിയയുടെ പ്രവർത്തനങ്ങളെല്ലാം നിയാമാനുസൃതമാണെന്ന് വൈറ്റ് മാഫിയ സംഘം പറയുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഇടങ്ങളിലും പൊലീസിന്റെ സഹായം വൈറ്റ് മാഫിയ ഉപയുക്തമാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here