മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളക്കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ചത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലുള്ള മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഏപ്രില്‍ 28-നാണ് രക്ഷ എന്ന പെണ്‍കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ മൃഗശാലയിലെ വെള്ളകടുവകളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.

Also Read- മദ്യ ലഹരിയില്‍ കിടന്നുറങ്ങിയത് പാളത്തില്‍; യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു

വെറ്ററിനറി നിയമങ്ങള്‍ പ്രകാരം കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനും നിരീക്ഷണത്തിനുമായി വെളിച്ചം കുറവുള്ള മുറിയില്‍ അമ്മയോടൊപ്പമാണ് കുഞ്ഞുങ്ങളെ പാര്‍പ്പിച്ചിട്ടുള്ളത്. സുല്‍ത്താന്‍ എന്ന ആണ്‍കടുവയാണ് കുഞ്ഞുങ്ങളുടെ പിതാവ്. ഈ കടുവ ഇതിന് മുന്‍പും ഇണ ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റോമ എന്ന പെണ്‍കടുവയ്ക്കുണ്ടായ കുഞ്ഞും സുല്‍ത്താന്റേതാണ്.

Also Read- വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കാൻ മറക്കരുത്; അപകടം പതിയിരിക്കുന്നതിങ്ങനെ

1997-ലാണ് മൃഗശാലയിലാദ്യമായി വെള്ളകടുവയെത്തുന്നത്. ഒഡീഷയില്‍ നിന്നാണ് രണ്ട് കടുവകളെ ഇവിടെ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News