മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ ലഭിക്കും, എങ്ങനെ അപേക്ഷിക്കണം: പരിശോധിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ ലഭിക്കുമെന്നും എങ്ങനെയാണ്  അപേക്ഷിക്കേണ്ടതെന്നും പരിശോധിക്കാം.

  • ഗുരുതര രോഗികള്‍ക്കും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം.
  • ഒരാള്‍ക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകു.
  • ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയവയാണെങ്കില്‍ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം.
  • ആറ് മാസത്തിനകമുള്ള അസ്സല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും നല്‍കണം.
  • അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, മരണ സര്‍ട്ടിഫിക്കറ്റ്, എഫ് ഐ ആര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം മരിച്ച് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം.
  • തീപിടിത്തത്തില്‍ വീടോ ചെറുകിട സ്ഥാപനങ്ങളോ നശിച്ചാലും വള്ളം, ബോട്ട്, തോണി, വല, തുടങ്ങിയവയ്ക്ക് നാശമുണ്ടായാലും സഹായം ലഭിക്കും.
  • പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കളക്ടറുടെ ശുപാര്‍ശ ആവശ്യമുണ്ട്.

ബാങ്ക് അക്കൗണ്ട് വഴിയാകും പണം ലഭിക്കുക.

ALSO READ: ദമ്പതികള്‍ എടുത്തെറിഞ്ഞ കുഞ്ഞിന്‍റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

  • എങ്ങനെ അപേക്ഷിക്കാം
    cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ നേരിട്ട അപേക്ഷിക്കാം.
  • അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.
  •  എം എല്‍ എ, എം പി എന്നിവരുടെ ഓഫീസ് വഴിയും മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുടെ  ഓഫീസില്‍ തപാല്‍ അപേക്ഷ നല്‍കാം.

അപേക്ഷ പരിശോധിച്ച് രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ അപേക്ഷകരെ വിവരം അറിയിക്കണം. ആവശ്യമായ രേഖകള്‍ ഇല്ലാത്തവരെ മാറ്റിവയ്ക്കും. ഇക്കാര്യം അപേക്ഷകന് എസ് എം എസ് സന്ദേശമായി ലഭിക്കും.

ALSO READ: മുട്ടില്‍ മരം മുറി; പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടും: മന്ത്രി എ കെ ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News