ലൈംഗീകാതിക്രമം, മാനേജറെ പുറത്താക്കി ഡബ്ല്യുഎച്ച്ഒ

ജൂനിയര്‍ ബ്രിട്ടീഷ് ഡോക്ടറിനെതിരായ ലൈംഗീക അതിക്രമത്തില്‍ സീനിയര്‍ മാനേജറെ പുറത്താക്കി ഡബ്ല്യുഎച്ച്ഒ. ടെമോ വഖാനിവാലു എന്നയാളെയാണ് പുറത്താക്കിയത്. ജനീവയിലെ  ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്ത് പകരാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട യൂണിറ്റിന്റെ തലവനാണ് ഫിജിയന്‍ ഡോക്ടറായ ടെമോ വഖാനിവാലു.

ജൂനിയര്‍ ഡോക്ടറുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങളെല്ലാം വഖാനിവാലു നിഷേധിച്ചിരിന്നു. എന്നാല്‍ തെളിവുകളെല്ലാം വഖാനിവാലുവിന് എതിരായിരിന്നു. ഡോക്ടറെ പുറത്താക്കിയ വിവരം  ഡബ്ല്യുഎച്ച്ഒ വക്താവ് മാഴ്‌സിയ പൂലെ ആണ് പുറത്തുവിട്ടത്. സംഘടനയില്‍ ആര്‍ക്കെതിരെ ആയാലും ലൈംഗീകാതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു .

ഇംഗ്ലണ്ടിന്‍റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഡോ റോസി ജെയിംസ് ആണ് ട്വിറ്ററിലൂടെ വഖാനിവാലുവിനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ പരാതി ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News