മഴക്കാലം ആരംഭിച്ചതോടെ രാജ്യത്ത് മുങ്ങി മരണങ്ങള്‍ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തിലാണ് മുങ്ങി മരണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സന്ദേശവുമായി ലോക മുങ്ങിമരണ പ്രതിരോധ ദിനത്തില്‍
ഡബ്ല്യൂഎച്ച്ഒ ഇന്ത്യ രംഗത്തെത്തുന്നത്. അപ്രതീക്ഷിതവും പെട്ടെന്നുള്ളതും ഞെട്ടിക്കുന്നതും ആയിരിക്കും വെള്ളത്തില്‍ വീണ് സംഭവിക്കുന്ന ഓരോ അപകടങ്ങളും. ഒരു നിമിഷം കൊണ്ടായിരിക്കാം പലപ്പോഴും മരണങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍, ശരിയായ അവബോധവും പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കില്‍ നമുക്കീ ഒരു നിമിഷം ഉപയോഗിച്ചു തന്നെ ഒട്ടേറെ ജീവിതങ്ങളെ രക്ഷപ്പെടുത്താനാവും. മുങ്ങിമരണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി ബന്ധപ്പെട്ട് ഡബ്ല്യൂഎച്ച്ഒയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. റൊഡെറിക്കോ എച്ച്. ഒഫ്‌റിന്‍ നല്‍കുന്ന സന്ദേശത്തില്‍ വ്യക്തമാക്കുന്നത് ഇതാണ്.
ALSO READ: അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി; തിരിച്ചറിഞ്ഞ് ലോറി ഉടമ
ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും അപകടങ്ങള്‍ സംഭവിക്കാം. എന്നാല്‍, അപകടസമയത്ത് വെപ്രാളപ്പെടാതെ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നമുക്ക് രക്ഷ നേടാനാകും. മുങ്ങിമരണങ്ങളില്‍ നിന്നും രക്ഷനേടാനായി ഇനിപ്പറയുന്ന കാര്യങ്ങളില്‍ നമുക്ക് ജാഗ്രത പുലര്‍ത്താം. വെള്ളത്തിനടുത്ത് പോകുന്ന കുട്ടികളെ നിരീക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കുട്ടികളെയും യുവാക്കളെയും നീന്തലും പ്രാഥമിക രക്ഷാനടപടികളും പരിശീലിപ്പിക്കാം. മഴക്കാലങ്ങളില്‍ കാലാവസ്ഥാ അറിയിപ്പുകള്‍ ശ്രദ്ധിച്ചു വേണം വെള്ളത്തിലൂടെ യാത്ര ചെയ്യേണ്ടത്. മദ്യമോ, മയക്കുമരുന്നുകളോ കുളത്തിലോ, പുഴയിലോ പോകുമ്പോള്‍ ഉപയോഗിക്കാതിരിക്കാം. ബോട്ടിലും മറ്റും യാത്രചെയ്യുന്നവര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നീന്തല്‍ കുളങ്ങളില്‍ പ്രവേശിക്കുന്നവരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here