കഴിഞ്ഞദിവസമാണ് നടിയും ബിജെപി നേതാവുമായ കങ്കണയ്ക്ക് സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിൽ നിന്നും അടിയേറ്റത്. എയർപോർട്ടിൽ വെച്ച് നടന്ന സംഭവം ഇന്ത്യയിൽ മുഴുവൻ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് കുല്‍വീന്ദര്‍ കൗർ ഇത്ര പരസ്യമായി കങ്കണയുടെ മുഖത്തടിച്ചു? ആരാണ് കുല്‍വീന്ദര്‍ തുടങ്ങിയ ചർച്ചകളാണ് ഇപ്പോൾ പൊടിപൊടിക്കുന്നത്.
ബി.ജെ.പിയുടെ കര്‍ഷക നിലപാടുകളോടുള്ള എതിര്‍പ്പാണ് കങ്കണയുടെ മുഖത്തേറ്റ അടിയായി മാറിയതെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വിശദീകരണം നല്‍കിയിരുന്നു. തൻ്റെ അമ്മയും കർഷക സമരത്തിൽ പങ്കെടുത്തിരുന്നെന്നും, 100 ഉം 200 ഉം രൂപ വാങ്ങിയാണ് കർഷകർ സമരം ചെയ്യുന്നത് എന്ന വാക്ക് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കുൽവീന്ദർ പറഞ്ഞു.
ആരാണ് കുൽവീന്ദർ കൗർ? അറിയാം 7 കാര്യങ്ങൾ
2009ലാണ് കുല്‍വീന്ദര്‍ കൗര്‍ സി.ഐ.എസ്.എഫില്‍ ചേരുന്നത്. 2021 മുതല്‍ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സേനയുടെ ഏവിയേഷന്‍ സെക്യൂരിറ്റി ഗ്രൂപ്പിലാണ് കുല്‍വീന്ദര്‍ കൗര്‍.
35 വയസുള്ള കുൽവീന്ദർ പഞ്ചാബിലെ സുല്‍ത്താന്‍പൂര്‍ ലോധി സ്വദേശിയാണ്.
കഴിഞ്ഞ രണ്ടുവർഷമായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സേനയുടെ ഭാഗമാണ് കുൽവീന്ദർ
ഇവരുടെ ഭർത്താവ് സിഐഎസ്എഫിലെ ഒരു ഉദ്യോഗസ്ഥനാണ്
കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സംഘടനാ സെക്രട്ടറിയാണ് കുല്‍വീന്ദര്‍ കൗറിന്റെ സഹോദരന്‍ ഷേര്‍ സിംങ്
കുൽവീന്ദറിന് രണ്ടു മക്കളുണ്ട്
ഇതുവരെ സേനയില്‍ യാതൊരു തരത്തിലുള്ള വിജിലന്‍സ് അന്വേഷണവും നേരിടാത്ത ക്ലിയര്‍ ഇമേജുള്ള ഉദ്യോഗസ്ഥയാണ് കൗര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here