‘എൻ ഉടൽ അണ്ണന്ക്ക്, എൻ ഉയിർ അണ്ണന്ക്ക്’, മെസിയെ നിധി പോലെ കാക്കുന്ന ആ ഭൂതം; അയാളുടെ പേര് യാസിന്‍ ഷ്യൂക്കോ എന്നാണ്: വീഡിയോ

ഫുട്ബോൾ പ്രേമികളുടെ നിധിയാണ് ലയണൽ മെസി. അതുകൊണ്ട് തന്നെ ആ നിധിക്ക് പോറൽ ഒന്നും ഏൽക്കാതെ കൊണ്ട് നടക്കാൻ അദ്ദേഹത്തിന് ഒരു സുരക്ഷാ ഉദ്യോഗസ്ഥനുണ്ട്. യാസിന്‍ ഷ്യൂക്കോ എന്നാണ് അയാളുടെ പേര്. ഇപ്പോഴിതാ യാസിൻ പല ഘട്ടങ്ങളിലും മെസിയെ സംരക്ഷിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.


ALSO READ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിൽ? ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്;സമീപത്തെ ലോഡ്‌ജിൽ പൊലീസിന്റെ പരിശോധന

മെസ്സിയുടെ ഇടംവലം എന്നപോലെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് യാസിൻ. മെസ്സിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ നടന്നാല്‍ ഞൊടിയിടയിൽ യാസിൻ അവിടെ എത്തും, താരത്തെ സംരക്ഷിക്കും. യാസിന്റെ ശ്രദ്ധയും കാഴ്ചപ്പാടും വേഗവും ദ്രുതഗതിയിലുള്ള പ്രതികരണവും വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളും മെസി ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

ALSO READ: ‘മകളെ ഭർത്താവ് വാട്ടർ ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്തി’, സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും അതേ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തു: സംഭവം തമിഴ്‌നാട്ടിൽ

ആവേശഭരിതരായ ആരാധകരില്‍നിന്ന് മെസ്സിയെ രക്ഷിച്ചെടുക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ വൈറൽ വിഡിയോയിൽ കാണാം. ഷ്യൂക്കോയുടെ ചെയ്യുന്ന ജോലിയിലെ പ്രൊഫഷണലിസവും കാര്യക്ഷമതയും വേണ്ടുവോളം എടുത്തുകാട്ടുന്നതാണ് ഈ വീഡിയോ.നിരവധി ആരാധകർ യാസിന് നന്ദിയും അഭിനന്ദനങ്ങളും ഈ വീഡിയോയ്ക്ക് താഴെ അറിയിക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News