ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നുവെന്നു. സിന്ധുവിന്റെ പിതാവ് പി വി രമണയാണ് വിവാഹ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. വിവാഹക്കാര്യം കഴിഞ്ഞ മാസമാണ് തീരുമാനമായതെന്നും രമണ പറഞ്ഞു.
ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരനെന്ന് പി വി രമണ പറഞ്ഞു. ഈ മാസം 22ന് ഉദയ്പുരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് 24ന് ഹൈദരാബാദില്‍ വച്ച് സുഹൃദ് സത്കാരവും നടക്കും. രണ്ട് കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്.
Also Read : http://സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആറാടാന്‍ ഗോകുലം എഫ്‌സി; എതിരാളികള്‍ ഐസ്വാള്‍
ആരാണ് വെങ്കട ദത്ത സായി?
പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറാണ് വെങ്കടദത്ത സായ്. ഫൗണ്ടേഷന്‍ ഓഫ് ലിബറല്‍ ആന്‍ഡ് മാനേജ്മെന്റ് എജ്യുക്കേഷനില്‍ നിന്ന് ലിബറല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ്/ലിബറല്‍ സ്റ്റഡീസില്‍ ഡിപ്ലോമ നേടി.
2018-ല്‍ ഫ്‌ലേം യൂണിവേഴ്സിറ്റി ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ നിന്ന് ബിബിഎ അക്കൗണ്ടിംഗും ഫിനാന്‍സും പൂര്‍ത്തിയാക്കിയ അദ്ദേഹം ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ നിന്ന് ഡാറ്റ സയന്‍സിലും മെഷീന്‍ ലേണിംഗിലും ബിരുദാനന്തര ബിരുദം നേടി.
2019 മുതല്‍, സോര്‍ ആപ്പിള്‍ അസറ്റ് മാനേജ്മെന്റിന്റെ മാനേജിംഗ് ഡയറക്ടറായും പോസിഡെക്സില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here