രാജ്യത്തെ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും സമ്പന്നനായ ഒരു ക്രിക്കറ്റ് താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ കൊണ്ടുപിടിച്ച ചർച്ച. സച്ചിനെയും ധോണിയേയും വിരാട് കോഹ്ലിയേയുമൊക്കെ കാഴ്ചക്കാരാക്കി സമ്പത്തിൽ കുതിച്ച ആ കായികതാരം മറ്റാരുമല്ല, ഒഡിഷയ്‌ക്കെതിരെ 2017 നവംബറിൽ നടന്ന രഞ്ജി ട്രോഫിയിൽ തൻ്റെ ആദ്യ സീനിയർ-ലെവൽ മാച്ച് കളിച്ച ആര്യമാൻ ബിർളയാണ് നിലവിലെ താരം.
ALSO READ: ‘വയബിലിറ്റി ഗ്യാപ് ഫണ്ട് നയത്തില്‍ കേന്ദ്രം തുടരുന്നത് അസമത്വ സമീപനം’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
ആദ്യ ഇന്നിങ്സിൽ 123 റൺസ് സ്കോർ ചെയ്ത രജത്ത് പട്ടീദാറിൻ്റെ ഒപ്പം 72 റൺസ് ഓപ്പണിങ് പാർട്ണർഷിപ്പ് നേടിയ താരത്തിലാണ് ഇപ്പോൾ സമൂഹത്തിൻ്റെ ശ്രദ്ധ മുഴുവൻ. കോടീശ്വരനായ ബിസിനസുകാരൻ കുമാർ മംഗലം ബിർളയുടെ മകൻ ആര്യമാൻ ബിർളക്കാണ് ഈ അപൂർവ നേട്ടം. നിലവിൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീറ്റെയ്ൽ ലിമിറ്റഡ് (ABFRL) ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ആര്യമാൻ ബിർള. ആദിത്യ ബിർള മാനേജ്മെൻ്റ് കോർപ്പറേഷനും ഗ്രാസിം ഇൻഡസ്ട്രീസ് സ്ഥാപനങ്ങൾക്കും ഇദ്ദേഹം തന്നെയാണ് ഡയറക്ടർ. ബിസിനസിലേക്ക് കടക്കും മുൻപാണ് ആര്യമാൻ ബിർള ക്രിക്കറ്റ് ലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഒരു ഫസ്റ്റ് ക്‌ളാസ് സെഞ്ച്വറിയാണ് ഇദ്ദേഹത്തിൻ്റെ പേരിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here