അജിത്തോ മമ്മൂട്ടിയോ കൂടുതൽ സുന്ദരൻ? കുഴപ്പിച്ച ചോദ്യത്തിന് ദേവയാനി പറഞ്ഞ മറുപടി വൈറൽ

അജിത്തോ മമ്മൂട്ടിയോ കൂടുതൽ സുന്ദരനെന്ന അവതാരികയുടെ ചോദ്യത്തിന് നടി ദേവയാനി പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടി അന്നും ഇന്നും കാണാന്‍ സുന്ദരനാണെന്ന് ദേവയാനി പറഞ്ഞു. കാണുമ്പോള്‍ കുറച്ച് പേടി തോന്നുമെങ്കിലും ആള് സ്വീറ്റാണെന്നും അജിത്തും മമ്മൂട്ടിയും സുന്ദരന്മാരാണെന്നും ദേവയാനി പറഞ്ഞു.

ALSO READ: വിനായകനും ഫഹദും മലയാളത്തെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തുന്നു, സിനിമക്കിത് നല്ല കാലം: ദുൽഖർ സൽമാൻ

എന്നാല്‍ രണ്ട് പേരില്‍ ഒരാളെ തെരഞ്ഞെടുത്താലെ പറ്റുകയുള്ളൂ എന്ന് അവതാരിക പറഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്ന് ദേവയാനിക്ക് പറയേണ്ടി വന്നു. റൈറ്റ് ചോയിസ്, എന്റെയും ചോയിസ് അത് തന്നെയാണെന്ന് അവതാരികയും ദേവയാനിയോട് പറഞ്ഞു.

ALSO READ: ‘സിഐഡി മൂസ രണ്ടാം ഭാഗത്തിൽ ഞാൻ ഉണ്ടാകില്ല’: കാരണം വ്യക്തമാക്കി സലിം കുമാർ

അതേസമയം, വളരെക്കാലത്തിന് ശേഷമാണ് ദേവയാനിയുടെ ഒരു സിനിമ മലയാളത്തിൽ പുറത്തിറങ്ങുന്നത്. സഹദ് നിലമ്പൂർ സംവിധാനം ചെയ്‌ത അനുരാഗത്തിൽ മികച്ച ഒരു കഥാപാത്രത്തെയാണ് ദേവയാനി അവതരിപ്പിച്ചത്. ഗൗതം വാസുദേവ് മേനോൻ, അശ്വിൻ ജോസ്, ഗൗരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News