തെന്നിന്ത്യയിലെ ധനികൻ ആര്? രജനിയോ മോഹൻലാലോ അതോ ചിരഞ്ജീവിയോ? ഉത്തരവുമായി സർവേ ഫലം പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകത്തെ ധനികൻ ആരാണ് എന്നതിൽ ഒരു സംശയം എപ്പോഴും നമ്മൾ പ്രേക്ഷകർക്ക് ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ അതിനൊരു കൃത്യമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ചാനലിന്റെ സർവേ ഫലം. രജനിയോ ചിരഞ്ജീവിയോ മോഹൻലാലോ ഒന്നുമല്ല നാഗാർജുന എന്ന നാഗാർജുന അക്കിനേനിയാണ് ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തെ ഏറ്റവും സമ്പന്നന്‍ എന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.

ALSO READ: വക്കം പുരുഷോത്തമന്റെ നിര്യാണം; കെ പി സി സി മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും; കെ.സുധാകരന്‍

ചാനലിന്റെ റിപ്പോർട്ട് പ്രകാരം നാഗാർജുനയ്ക്ക് 3000 കോടിയിലധികം ആസ്തി ഉണ്ടെന്നാണ് സൂചന. 2022-ൽ അദ്ദേഹത്തിന്റെ ആസ്തി 3010 കോടി രൂപയിലധികമായിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 63 കാരൻ നാഗാർജുന ഒരു സിനിമ ചെയ്യാൻ ഒന്‍പത് കോടി മുതല്‍ 20 കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്. പരസ്യങ്ങള്‍ക്കും ബ്രാന്‍റ് പ്രമോഷനും മറ്റും ഇദ്ദേഹം 2 കോടി രൂപയോളം വാങ്ങുന്നുണ്ട്. അഭിനയത്തിനൊപ്പം തന്നെ ബിസിനസ് രംഗത്തെ വരുമാനവും നാഗാർജ്ജുനയെ ധനികനാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ALSO READ: ഐ ഫോണ്‍ 15 ഒരുങ്ങുന്നു: വമ്പന്‍ മാറ്റങ്ങളോടെയാണ് ഫോണ്‍ വിപണിയിലെത്തുക

അതേസമയം, നാഗാര്‍ജുനയ്ക്ക് പിറകെയാണ് തമിഴിലെയും മലയാളത്തിലെയും തെലുങ്കിലെയും സൂപ്പർ താരങ്ങളുടെ ആസ്തിയുള്ളത്. തെലുങ്ക് താരം വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്. വെങ്കിടേഷിന് 2200 കോടിയും, ചിരഞ്ജീവിയ്ക്ക് 1650 കോടിയുമാണ് സാമ്പത്തിക സ്ഥിതിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അമ്പരപ്പിക്കുന്ന കാര്യം എന്താണെന്നാൽ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ ആണ് ഈ കണക്കുകളിൽ നാലാം സ്ഥാനത്ത് നിൽക്കുന്നത്. 1370 കോടിയാണ് ഇദ്ദേഹത്തിന്‍റെ സ്വത്തെന്ന് ചാനൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News