ആരാണ് സൈനബ് റാവ്ജി? അക്കിനേനി കുടുംബത്തിലെ പുതിയ അതിഥിയെ അറിയാം

akhil akkineni

നാഗചൈനതന്യയുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇളയ മകന്റെ വിവാഹവിശേഷം പുറത്തുവിട്ട് അക്കിനേനി കുടുംബം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഖില്‍ അക്കിനേനിയുടേയും സൈനബ് റാവ്ജിയുടേയും വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്. അഖില്‍ അക്കിനേനി നാഗാര്‍ജുന അക്കിനേനിയുടെ ഇളയ മകനാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വിവാഹം അടുത്ത വർഷമായിരിക്കും എന്നാണ്.

പെയിന്റിങ് ആര്‍ട്ടിസ്റ്റാണ് സൈനബ്. ഇന്ത്യ, ദുബായ്, ലണ്ടന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈനബിന്റെ പ്രവർത്തനം. സൈനബിന്റെ പെയിന്റിങ്ങുകള്‍ നിരവധി എക്‌സിബിഷനുകളിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈനബ് സമൂഹമാധ്യമങ്ങളിലും സജീവമല്ല. വിവാഹവിവരം പുറത്തുവന്നതോടെ അഖിലും സൈനബും തമ്മിലുള്ള 9 വയസ്സ് പ്രായവ്യത്യാസവും സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായിട്ടുണ്ട്.

Also read: ഇത് താരജോഡികളുടെ വിവാഹ ഡോക്യുമെന്ററി കാലം; നാഗചൈതന്യയുടെയും ശോഭിതയുടെയും കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സിന് വിറ്റത് റെക്കോർഡ് തുകയ്‌ക്കെന്ന് റിപ്പോർട്ട്

വ്യവസായിയായ സുല്‍ഫി റാവ്ജിയുടെ മകളാണ് 39 വയസുകാരിയായ സൈനബ് റാവ്ജി. നിര്‍മാണമേഖലയിലെ പ്രമുഖനാണ് സുല്‍ഫി റാവ്ജി.
സെയിന്‍ ഇസഡ് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് സൈനബിന്റെ സഹോദരന്‍.

View this post on Instagram

A post shared by Akhil Akkineni (@akkineniakhil)

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഖില്‍ അക്കിനേനിയും സൈനബും പരിചയപ്പെടുന്നത്. ഇരുവരുടേയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു. നേരത്തെ 2016ല്‍ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News