ചെന്നൈ: ഇന്ത്യ സിമന്‍റ്സ് ഓഹരികൾ വാങ്ങാനുള്ള തീരുമാനത്തിന് അൾട്രാടെക് സിമൻ്റ്‌സ് ലിമിറ്റഡിൻ്റെ ബോർഡ് അംഗീകാരം നൽകി.ഇന്ത്യ സിമൻ്റ്‌സ് ലിമിറ്റഡിൻ്റെ 32.72 ശതമാനം ഓഹരികളാണ് അൾട്രാടെക്ക് വാങ്ങുന്നത്. ജൂണിൽ 22.77 ശതമാനം ഓഹരികൾ ഒരു ഷെയറിന് 268 രൂപയ്ക്കാണ് അൾട്രാടെക്ക് വാങ്ങുന്നത്. ഇതോടെ ഇന്ത്യ സിമൻ്റ്‌സ് പ്രൊമോട്ടർമാരായ എൻ. ശ്രീനിവാസനും കുടുംബവും നിയന്ത്രിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ (സിഎസ്‌കെ) ഉടമസ്ഥത ആർക്കായിരിക്കുമെന്ന ചർച്ചകൾ സജീവമായി.
ഈ ഇടപാട് സിഎസ്‌കെയുടെ നിയന്ത്രിത ഓഹരി അവകാശത്തെ ബാധിക്കില്ലെന്ന് ഇന്ത്യ സിമന്‍റ്സ് പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിൽ ശ്രീനിവാസനും കുടുംബവും ഇപ്പോൾ 28.14 ശതമാനം കൈവശം വച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സി.എസ്.കെയുടെ മുഴുവൻ ഷെയറുകളും ഇന്ത്യൻ സിമന്‍റ്സ് പ്രമോട്ടർമാർക്കും അസോസിയേറ്റ്സിനും നൽകിയ ശേഷമാണ് അൾട്രാടെക്കുമായുള്ള ഇടപാട് നടന്നത്.
സിഎസ്‌കെയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ ഏഴ് പേരുകൾ പ്രമോട്ടർമാരായി പട്ടികപ്പെടുത്തിയിട്ടുണ്ട്. EWS ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് (21.47 ശതമാനം), രൂപ ഗുരുനാഥ്, ഫിനാൻഷ്യൽ സർവീസസ് ട്രസ്റ്റ് ആൻഡ് സെക്യൂരിറ്റീസ് സർവീസസ് ട്രസ്റ്റിൻ്റെ ട്രസ്റ്റി (6.48 ശതമാനം), എൻ. ശ്രീനിവാസൻ (0.14 ശതമാനം), ചിത്ര ശ്രീനിവാസൻ (0.02 ശതമാനം). ), രൂപ ഗുരുനാഥ് (0.01 ശതമാനം), എസ്. കെ. അശോക് ബാലാജെ (0.02 ശതമാനം), രാജം കൃഷ്ണമൂർത്തി (1,940 ഓഹരികൾ), എന്നിങ്ങനെയാണ് സി എസ് കെയുടെ പ്രമോട്ടർമാരുടെ വിശദാംശങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here