‘ആരോഗ്യപരമായ എന്ത് സംശയങ്ങൾക്കും ഏത് നേരത്തും ഇനി സാറയെ വിളിക്കാം’, പുത്തൻ സാങ്കേതിക വിദ്യയുമായി ലോകാരോഗ്യ സംഘടന

ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പുമായി ലോകാരോഗ്യ സംഘടന. ആരോഗ്യത്തെ കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും ആർക്കും എപ്പോഴും വിളിക്കാൻ കഴിയുന്ന എ ഐ ടെക്‌നോളജിയാണ് ലോകാരോഗ്യ സംഘടന വികസിപ്പിച്ചിരിക്കുന്നത്. 2020 ൽ വികസിപ്പിച്ചെടുത്ത ടെക്‌നോളജിയുടെ പുത്തൻ പതിപ്പാണ് ലോകാരോഗ്യ 2024 ഏപ്രിൽ 2 ന് ലോകത്തിന് നൽകിയിരിക്കുന്നത്.

ALSO READ: ‘ആടുജീവിതത്തിൽ നിന്ന് ഒരു സീൻ പോലും കട്ട് ചെയ്തിട്ടില്ല’, ന്യൂഡിറ്റി ഉള്ളത് കൊണ്ട് സിനിമക്ക് ആദ്യം തന്നത് ‘എ’ സര്‍ട്ടിഫിക്കറ്റ്: ബ്ലെസി പറയുന്നു

സാറ എന്നാണ് ലോകാരോഗ്യ സംഘടന ഈ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. സ്മാർട്ട് എ ഐ റിസോർസ് അസിസ്റ്റന്റ് ഫോർ ഹെൽത്ത് എന്നാണ് ഇതിന്റെ മുഴുവൻ പേര്. ആരോഗ്യത്തെ സംബന്ധിച്ച മുഴുവൻ കാര്യങ്ങൾക്കും ഇനി സംവിധാനത്തെ ആശ്രയിക്കാൻ കഴിയും.

ALSO READ: ‘ധ്യാനേ നീ എത്ര വേണേൽ അപമാനിച്ചോ, പക്ഷെ പടത്തിന്റെ കഥ പറയരുത്’, ഓഫ് സ്‌ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞ് വിനീത് ശ്രീനിവാസൻ

ലോകാരോഗ്യ സംഘടന നൽകിയ ലിങ്കിൽ കയറിയാൽ നേരിട്ട് സാറയോട് സംസാരിക്കാം. ഏറ്റവും എളുപ്പമുള്ളതും എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കുന്നതുമാണ് സാറ എന്ന ഐ ഐ സംവിധാനം.

സാറയോട് സംസാരിക്കാനുള്ള ലിങ്ക്

https://www.who.int/campaigns/s-a-r-a-h

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News