മഹാരാഷ്ട്രയിൽ ആരാണ് മുഖ്യമന്ത്രിയാകേണ്ടത്? ഞെട്ടിപ്പിക്കുന്ന സർവേ ഫലങ്ങൾ

Maharashtra election

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ, ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും നടുവിലാണ് സംസ്ഥാന രാഷ്ട്രീയം. മഹായുതിയും മഹാവികാസ് അഘാഡിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്. ഇരു മുന്നണികളും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമ്പോഴും ജനപിന്തുണ ആർക്കൊപ്പമെന്ന ചർച്ചകൾ കൊണ്ട് സജീവമാണ് സംസ്ഥാന രാഷ്ട്രീയം. സംസ്ഥാനത്ത് രാഷ്ട്രീയ താപനില ഉയർന്നിരിക്കുമ്പോൾ നടത്തിയ സി-വോട്ടർ അഭിപ്രായ സർവേ ഫലങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

സി-വോട്ടർ അഭിപ്രായ സർവേയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കസേരയിൽ ആരെയാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിക്കുന്നതാണ്.

Also Read: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി സുരക്ഷാസേന

സർവേയിൽ 5 പേരുകളാണ് ഓപ്ഷനുകളായി നൽകിയത്. ഏകനാഥ് ഷിൻഡെ, ഉദ്ധവ് താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ്, ശരദ് പവാർ, അജിത് പവാർ എന്നീ പേരുകളിൽ നിന്നാണ് ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയെ നിർദ്ദേശിച്ചത്. സർവേയിൽ പൊതുജനങ്ങൾ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് ഏകനാഥ് ഷിൻഡെക്കാണ്. സംസ്ഥാനത്തെ 27.6 ശതമാനം ജനങ്ങളും ഷിൻഡെയെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് 22.9 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 10.8 ശതമാനം പേരാണ് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. 5.9 ശതമാനം പേർ ശരദ് പവാർ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 3.1 ശതമാനം പേർ അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

Also Read: ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും

6 മാസം മുൻപ് നടന്ന സർവേയിൽ ഏക്‌നാഥ് ഷിൻഡെയുടെ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ജനങ്ങൾ സന്തുഷ്ടരായിരുന്നില്ല. എന്നാൽ കഴിഞ്ഞ 6 മാസത്തിനിടെ, സംസ്ഥാനത്ത് നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ, ഷിൻഡെയോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റിയെന്നാണ് പുതിയ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ സർവേ ഫലം സുതാര്യമല്ലെന്നും ഈ ലിസ്റ്റിലൊന്നും ഉൾപ്പെടാത്ത നേതാവാകും തെരഞ്ഞെടുപ്പിന് ശേഷം അവകാശവാദം ഉന്നയിക്കുകയെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News