ഖത്തർ ലോകകപ്പ് മാതൃകകൾ പിന്തുടരാൻ ലോകാരോഗ്യ സംഘടന

2022 ലോകകപ്പില്‍ ഖത്തര്‍ നടപ്പാക്കിയ ആരോഗ്യ-ഭക്ഷ്യ മാനദണ്ഡങ്ങള്‍ പിന്തുടരാന്‍ ലോകാരോഗ്യ സംഘടന. അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി പുതിയ ഗൈഡ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കി. ലോകകപ്പിനായി 2021 ല്‍ തന്നെ ലോകാരോഗ്യ സംഘടന ഫിഫയുമായും പ്രാദേശിക ‌സംഘാടകരായ സുപ്രീംകമ്മിറ്റിയുമായും സഹകരണം പ്രഖ്യാപിച്ചിരുന്നു.

also read:കെ പി ഹരിഹരപുത്രൻ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച എഡിറ്റർമാരിൽ ഒരാൾ

കൊവിഡ് വ്യാപനം തടയുന്നത് മുതൽ ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നത് വരെ ഈ സഹകരണത്തിലുൾപ്പെട്ടിരുന്നു. കായിക ചാമ്പ്യൻഷിപ്പുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണവുമായി ബന്ധപ്പെട്ട ക്രമീകരണവും മെച്ചപ്പെടുത്തുന്നതിൽ പുതിയ ഗൈഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

also read:കെ പി ഹരിഹരപുത്രൻ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച എഡിറ്റർമാരിൽ ഒരാൾ

സ്റ്റേഡിയങ്ങൾക്കുള്ളിലെ സമ്പൂർണ പുകയില നിരോധനവും ആരോഗ്യകരമായ ഭക്ഷണ വിതരണവും ശ്രെധ നേടിയിരുന്നു.ഖത്തറില്‍ വിതരണം ചെയ്ത ഭക്ഷണത്തിന്റെ 30 ശതമാനവും പോഷകാഹാര മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരുന്നു. വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പുകളിലും ഈ മാതൃക പിന്തുടരണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഗൈഡ് പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News