ആരാകും ഇന്റർനെറ്റിൽ ‘തീപടർത്താൻ’ പോകുന്ന റൊണാൾഡോയുടെ ആ അതിഥി; തരം​ഗമായി താരത്തിന്റെ അനൗൺസ്മെന്റ്

Cristiano Ronaldo

പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു അനൗൺസ്മെന്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരം​ഗമായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം ഇത്രയേയുള്ളൂ. തന്റെ യുട്യൂബ് ചാനലിലെത്തുന്ന അടുത്ത അതിഥി ഇന്റർനെറ്റിന്റെ അതിർവരമ്പുകൾ തകർക്കുമെന്നാണ് താരം പോസ്റ്റ് ചെയ്തത്.

ഈ പോസ്റ്റ് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തരം​ഗം തീർക്കുകയാണ്. റൊണാൾഡോയുടെ യുട്യൂബ് അതിഥി മെസ്സിയാണോ എന്ന ചർച്ചയിലാണ് കായിക ലോകവും ആരാധകരും.

Also Read: മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക്; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഈ വർഷം ആ​ഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബ് ചാനൽ തുടങ്ങുന്നത്. ഒരു ദിവസത്തിനുള്ളിൽ തന്നെ 20 മില്യൺ സബ്സ്ക്രൈബേഴ്സാണ് റൊണാൾഡോക്ക് ലഭിച്ചത്. 67 മില്യൺ ആളുകളാണ് റൊണാൾഡോയുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.

Also Read: ഫിഫ ക്ലബ് വേൾഡ് കപ്പ് ഒരുങ്ങുന്നത് ഒരു ഹൈ ടെക് ട്രോഫി..!!

യുവേഫ നേഷൻസ് ലീ​ഗിന്റെ ഭാ​ഗമായി പോർച്ചു​ഗൽ ടീമിനൊപ്പമാണ് റൊണാൾഡോ. ഫിഫ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ അർജന്റിനൻ ടീമിനൊപ്പമാണ് നിലവിൽ ലയണൽ മെസ്സി. പെറുവിനെതിരെ നവംബർ 20നാണ് അർജന്റീനയുടെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News