പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് വരുന്നു ; ഇനി തോന്നുവരെയെല്ലാം അഡ്മിനാക്കാന്‍ കഴിയില്ല

ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ പേരെ വാട്സാപ്പ് അഡ്മിനാക്കണമെങ്കില്‍ ഇന്‍വിറ്റേഷന്‍ അയക്കാമെന്നതാണ് പുതിയ ഫീച്ചര്‍.

ALSO READകോഴിക്കോട് ജില്ലാ കേരളോത്സവം സമാപിച്ചു; ചേളന്നൂർ ഓവറോൾ ചാമ്പ്യന്മാർ

ഐഒഎസിലെ ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഫീച്ചര്‍ ലഭ്യമായതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഐഒഎസ് 23.25.10.70 ല്‍ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുക, ശേഷം ടെസ്റ്റ്ഫ്ലൈറ്റ് ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യണം. ചാനല്‍ ഇന്‍ഫോ സ്‌ക്രീനിനുള്ളില്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ‘ഇന്‍വൈറ്റ് അഡ്മിന്‍’ എന്ന ഫീച്ചര്‍ പരീക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് അഡ്മിന്‍ അവകാശങ്ങള്‍ നല്‍കുന്നതിന് ചാനല്‍ ഉടമകള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഇങ്ങനെ 15 അഡ്മിന്‍മാരെ വരെ ക്ഷണിക്കാന്‍ കഴിയും.

ALSO READ‘കൾട്ട്’ സ്ത്രീവിരുദ്ധത തുടർന്ന് അർജുൻ റെഡ്ഡി സംവിധായകൻ, രൺബീർ കപൂർ ചിത്രം ആനിമലിനെതിരെ പ്രതിഷേധം ശക്തം; ഒടുവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തൃഷ

ചാനലില്‍ അഡ്മിന്‍മാരെ നിയമിക്കുമ്പോള്‍ അനുവാദമില്ലാതെ ഇനി ചെയ്യാന്‍ കഴിയില്ലെന്നതാണ് ഇതിനര്‍ത്ഥം. ഇന്‍വിറ്റേഷന്‍ ആ വ്യക്തി അസ്സെപ്റ്റ് ചെയ്താല്‍ മാത്രമെ ഇനി ഇതിന് സാധിക്കൂ. അഡ്മിന്‍മാര്‍ക്ക് ചാനലിന്റെ പേര്, ഐക്കണ്‍, വിവരണം എന്നിവ പോലുള്ള വിശദാംശങ്ങള്‍ പരിഷ്‌കരിക്കാനാകും. ചാനലില്‍ ഫീഡ്ബാക്കായി ഏതൊക്കെ ഇമോജികള്‍ അനുവദനീയമാണെന്ന് നിയന്ത്രിക്കുന്നതിലൂടെ അഡ്മിനുകള്‍ക്ക് ചാനല്‍ ക്രമീകരണങ്ങള്‍ എഡിറ്റ് ചെയ്യാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News