തോമസ് കെ തോമസിനോട് എനിക്കെന്തിനാണ് ദേഷ്യം; അന്റണി രാജു

Antony Raju

തോമസ് കെ തോമസ് രാവിലെ മുതൽ നടത്തുന്നത് അപക്വമായ പ്രസ്താവനയാണെന്ന് ആന്റണി രാജു. ഇന്ന് വാർത്തയിൽ വന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഒരു വാഗ്ദാനത്തിലും വീഴുന്ന ആളല്ല താനെന്നും. ആരെങ്കിലും പറയുന്നത് കേട്ടാൽ വിശ്വസിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ആന്റണി രാജു പറഞ്ഞു.

പരസ്പര വിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് തോമസ് കെ തോമസ് ഉന്നയിക്കുന്നത്. തോമസ് കെ തോമസ് മന്ത്രി ആകുന്നതിൽ തനിക്ക് എന്ത് പ്രശ്നമാണുള്ളത്. എന്നോട് ദേഷ്യം ഉണ്ടെങ്കിലും എനിക്കെന്തിനാണ് ദേഷ്യമെന്നും അദ്ദേഹം ചോദിച്ചു.

Also read: ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി

അതേസമയം കോഴയാരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് എം എൽ എ. മന്ത്രിയാകാൻ പോകുന്നു എന്ന ഘട്ടത്തിലാണ് പല വാർത്തകളും പുറത്തു വരുന്നത്, കുട്ടനാടിൻ്റെ വികസനം മാത്രമാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

‘കോവൂർ കുഞ്ഞുമോൻ്റെ മറുപടി മതി എല്ലാവരുടെയും വായ അടയ്ക്കാൻ. ആൻ്റണി രാജു നൽകിയ പരാതിയെപ്പറ്റി പാർട്ടി സംസ്ഥാന പ്രസിഡൻ്റിനോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശരദ് പവാറിന് ഒപ്പമാണ് എല്ലായിപ്പോഴും. അജിത്ത് പവാർ പക്ഷം ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല ‘-തോമസ് കെ തോമസ് എം എൽ എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News