ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നമായിരിക്കും വയറു ചാടുന്നത്. മിതമായ ഭക്ഷണക്രമവും വ്യായാമം ശീലമാക്കിയാലും വയറിലെ കൊഴുപ്പ് കുറയുന്നില്ല എന്ന് തോന്നിയിട്ടില്ലേ. വയറ്റില്‍ കൊഴുപ്പ് വികസിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും ഇത് എങ്ങനെ ഒഴിവാക്കണമെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ALSO READ“ഇത് ധന്വന്തരി പപ്പടം”; ദേശീയ മെഡിക്കല്‍ കമ്മീഷനിലെ കാവിവത്‌കരണത്തിനെതിരെ സോഷ്യല്‍ മീഡിയ
ജനിതകമായ കാരണങ്ങള്‍, ചില ഭക്ഷണത്തോടുള്ള അവര്‍ജി, ഹൈപ്പോതൈറോയ്ഡിസം, ഇന്‍സുലിന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും വയര്‍ ചാടാം. ‘കോര്‍ട്ടിസോള്‍’ എന്ന ഹോര്‍മോണാണ് വയറ്റിലെ കൊഴുപ്പിന് പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ALSO READതാരൻ നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ? അകറ്റാം ചില പൊടിക്കൈകളിലൂടെ
വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് തക്കാളിക്കുണ്ട്. തക്കാളി കാര്‍നിറ്റൈന്‍ എന്ന അമിനോ ആസിഡിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ഫാറ്റി ആസിഡിന്റെയും ഊര്‍ജ്ജ ഉപാപചയത്തിന്റെയും നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. രക്തത്തിലെ ലിപിഡുകള്‍ കുറയ്ക്കാനും ആരോഗ്യകരമായ ഭാരം കുറയ്ക്കാനും സഹായിക്കുന്ന 9-ഓക്സോ-ഒഡിഎ എന്നറിയപ്പെടുന്ന സംയുക്തം തക്കാളിയില്‍ സമ്പുഷ്ടമാണ്. തക്കാളിയില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്.ആന്റി ഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും അടങ്ങിയ ഗ്രീന്‍ ടീ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കാരണമാകും. കഫീനും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാല്‍ അരക്കെട്ട് കുറയ്ക്കുന്നതിന് ഗുണകരമാണ്.ആരോഗ്യകരമായ ഫ്‌ലേവനോയിഡുകളും നാരുകളും അടങ്ങിയിട്ടുള്ളതിനാല്‍ ആപ്പിള്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. അവയില്‍ പ്രത്യേകിച്ച് പെക്റ്റിന്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കലോറി കുറയ്ക്കുകയും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here