ബിജെപി റാലികളില്‍ നിതീഷ്‌കുമാറിന് ക്ഷണമില്ല?; കാരണം വ്യക്തമാക്കണമെന്ന് തേജ്വസി

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ നിതീഷ് കുമാറിന്റെ അസാന്നിദ്ധ്യം ചോദ്യം ചെയ്ത് ആര്‍ജെഡി നേതാവ് തേജ്വസി യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഗയ, പൂര്‍ണിയ എന്നിവടങ്ങളിലെ റാലികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല.

ALSO READ:  കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി നൽകിയ ഗാരന്റികൾ എല്ലാം എന്തായി? ഡി രാജ

എവിടെയാണ് നിതീഷ് കുമാര്‍ ജി? ബിജെപി എന്തുകൊണ്ട് അദ്ദേഹത്തെ റാലികളിലേക്ക് ക്ഷണിക്കുന്നില്ല? ചൊവ്വാഴ്ച നടന്ന പ്രധാനമന്ത്രിയുടെ റാലിയിലും അദ്ദേഹത്തെ കണ്ടില്ല. മുഖ്യമന്ത്രിയോടിപ്പോഴും എനിക്ക് ആദരവുണ്ട്… ബിജെപി, അവരുടെ ഇപ്പോഴത്തെ സഖ്യകക്ഷി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ യാദവ് ആവശ്യപ്പെട്ടത്.

ALSO READ:  ‘ബിജെപിക്ക് ഇലക്‌ടറല്‍ ബോണ്ട് പിരിച്ചെടുക്കാനുള്ള ദല്ലാള്‍ പണിയാണ് ഇ ഡി ചെയ്യുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് യാദവ് കൃത്യമായ മറുപടിയും നല്‍കി. ആര്‍ജെഡി വികസനത്തിന് എതിരാണെന്ന് ആരോപിച്ച പ്രധാനമന്ത്രി അവരുടെ ചിഹ്നമായ റാന്തല്‍വിളക്ക് കൊണ്ട് ഒരു സ്മാര്‍ട്ട്‌ഫോണെങ്കിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദ്യമുയര്‍ത്തിയിരുന്നു. ഇതിന് എന്താണ് അത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്? താമര വളരുന്ന ചെളി കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമോ എന്നാണ് യാദവ് തിരിച്ചു ചോദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News