പാലക്കാട്ടെ പൊലീസ് പരിശോധന, കോൺഗ്രസിൻ്റെ വെപ്രാളം എന്തോ ചീഞ്ഞു നാറുന്നതായി തോന്നിക്കുന്നു.. മാധ്യമ പരിലാളന കുറഞ്ഞാൽ തീരുന്ന ബലൂൺ മാത്രമായി കോൺഗ്രസ് നേതാക്കൾ- ജതിൻ ദാസ് എഴുതുന്നു

പാലക്കാട്ടെ പൊലീസ് പരിശോധന,  കോൺഗ്രസിൻ്റെ വെപ്രാളം എന്തൊക്കെയോ ചീഞ്ഞു നാറുന്നതായി തോന്നിക്കുന്നെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജതിൻ ദാസ്. മാധ്യമങ്ങളുടെ പരിലാളന അൽപം കുറഞ്ഞാൽ തീർന്നുപോകുന്ന ബലൂൺ മാത്രമായി കോൺഗ്രസ് നേതാക്കളെന്നും ഹോട്ടൽ മുറി പരിശോധിക്കാൻ മറ്റുള്ളവരെല്ലാം മുറി തുറന്നു നൽകിയപ്പോൾ കോൺഗ്രസ് വെപ്രാളപ്പെടുന്നതിൻ്റെ ലോജിക് മനസിലാകുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയ തൻ്റെ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ജതിൻ ദാസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:
ഇന്നലെ പന്ത്രണ്ട് മുറികളാണ് പോലീസ് പരിശോധിച്ചത്. എംവി നികേഷ് കുമാർ, ടിവി രാജേഷ്, മാധ്യമപ്രവർത്തകർ അടക്കമുള്ള ആളുകളുടെ മുറികൾ പരിശോധിച്ചു. സ്വാഭാവിക പരിശോധന എന്ന് പോലീസ് തന്നെ പറയുന്നു. എല്ലാവരും പരിശോധിക്കാൻ മുറി തുറന്നുകൊടുത്തപ്പോൾ കോൺഗ്രെസ്സുകാർ മാത്രം ഇങ്ങനെ വെപ്രാളപ്പെടുന്നതിൻറെ ലോജിക്ക് മനസിലാകുന്നേയില്ല. വനിതാ പോലീസ് ഇല്ലായിരുന്നു എന്നൊക്കെയാണ് കോൺഗ്രെസ്സുകാർ പറയുന്നത് .. രണ്ടു കാര്യങ്ങൾ … ഒന്ന് ഇത്തരം സന്ദർഭങ്ങളിൽ താമസക്കാരെ ഒഴിപ്പിച്ച് വനിതാപോലീസ് ഇല്ലാതെതന്നെ പരിശോധിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അധീനതയിലുള്ള പോലീസിനുണ്ട് .. രണ്ട്: വനിതാ പോലീസുകാർ അവിടെ ഉണ്ടായിരുന്നു, അവർ പരിശോധനയുടെ ഭാഗമായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാൽ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനമാകെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലും അധീനതയിലുമാണ്. അവരുടെ പ്രവർത്തികളും ഉത്തരവാദിത്തങ്ങളും നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. അവിടെ സർക്കാരിന് ഒരു റോളുമില്ല.
ഇതറിയാത്തവരാണ് കോൺഗ്രെസ്സുകാർ എന്നെനിക്ക് തോന്നുന്നില്ല. ഇവരുടെ വെപ്രാളം കാണുമ്പൊൾ എന്തൊക്കെയോ ചീഞ്ഞുനാറുന്നതായി സ്വാഭാവികമായും തോന്നുന്നുണ്ട്. റൂട്ടീൻ പരിശോധന ആണെങ്കിലും, ഏതെങ്കിലും വിവരത്തിന്റെ ഭാഗമാണെങ്കിലും കോൺഗ്രെസ്സുകാർ ഇങ്ങനെ വേവലാതിപ്പെടുന്നതിന്റെ ലോജിക്ക് തീരെ മനസിലാകുന്നില്ല. എനിക്കിപ്പോൾ ഓർമ വരുന്നത് കുറച്ചുവർഷം മുൻപ് നടന്ന ഒരു സംഭവമാണ്. 2020 ഒക്ടോബർ മാസം .. കൊച്ചിയിൽ ഒരു കള്ളപ്പണ ഇടപാട് നടക്കുന്നു. ഒരു കുടുംബത്തെ കള്ളപ്പണം നൽകി പറ്റിക്കാൻ നോക്കിയ ഇടപാടിന് മുഖ്യകാർമികത്വം വഹിച്ചത് ഇതേ കോൺഗ്രെസ്സുകാരുടെ നേതാവായിരുന്നു. കള്ളപ്പണ ഇടപാട് നടക്കുന്നു എന്നറിഞ്ഞ ആദായനികുതി വകുപ്പ് അവിടേക്ക് എത്തുമ്പോഴേക്കും അന്നത്തെ MLA കൂടിയായിരുന്ന മാന്യൻ അവിടെനിന്നും ഓടിരക്ഷപ്പെടുന്നു. എന്നിട്ട് അതിന്റെ പാപഭാരം മൊത്തം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ഗിരിജൻ എന്ന സഖാവിന്റെ മേൽ ഇടാൻ നോക്കിയ സംഭവം അന്നേറെ ചർച്ച ചെയ്യപ്പെട്ടതാണ്.
പറഞ്ഞുവന്നത് ഇത്രേയുള്ളൂ … കോൺഗ്രെസ്സുകാർക്ക് ഇതൊക്കെ സാധാരണമാണ് .. പക്ഷെ പിടിക്കപ്പെടുന്നു എന്നൊരു ഘട്ടം വന്നാൽ വയലന്റ് ആയി ഊരിപ്പോകും. ഇപ്പോൾ നടക്കുന്നത് അതാണ്. അല്ലെങ്കിൽ കോൺഗ്രെസ്സുകാർ ഒരൊറ്റ കാര്യം പറയൂ .. പന്ത്രണ്ടുപേരെ പരിശോധിച്ചപ്പോൾ അവർക്കാർക്കുമില്ലാത്ത പ്രശ്നം കോൺഗ്രെസ്സുകാരെ പരിശോധിക്കുമ്പോൾ അവർക്കുണ്ടാകുന്നത് എങ്ങനെയാണ് ? എന്താണ് നിങ്ങളുടെ പ്രശ്നം ? നിങ്ങൾ നിയമത്തിന് അതീതരാണ് എന്നാണോ ?
വാൽക്കഷ്ണം: ഇന്നലത്തെ കോൺഗ്രെസ്സുകാരുടെ ആക്രോശവും പോർവിളിയും കണ്ടോ? ഞങ്ങൾ “വായിൽ കയ്യിട്ടാൽ പോലും കടിക്കാത്ത” പാവങ്ങളാണ് എന്നാണല്ലോ ഇവർ പറഞ്ഞുവെക്കാറുള്ളത്. കേവലം രണ്ടോമൂന്നോ ഷാർപ് ആയ ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്കും, അല്ലെങ്കിൽ ചെറുതായി മീഡിയ ചോദ്യം ചെയ്യുമ്പോഴേക്കും ഇവരുടെ സമനില തെറ്റുന്നു. ഇന്ന് വ്യാജൻ മാങ്കൂട്ടം മാധ്യമപ്രവർത്തകനോട് ചൂടാവുന്നത് കണ്ടു. നിങ്ങളുടെ എന്തുചോദ്യത്തിനും ഉത്തരം പറഞ്ഞിട്ടേ ഞാൻ പോകൂ, നിങ്ങൾ എന്ത് ചോദിച്ചാലും ഞാൻ മാന്യമായേ ഇടപെടൂ എന്നൊക്കെ മേനിപറഞ്ഞുനടന്നയാളാണ് ഇദ്ദേഹം .. പക്ഷെ ഷാർപ് ആയൊരു ചോദ്യം വന്നപ്പോൾ പുറമേക്ക് നടിക്കുന്ന മാന്യതയുടെ കപടമുഖം അനാവരണം ചെയ്യപ്പെട്ടു … ഇത്രയൊക്കെയേ ഉള്ളൂ കൊണ്ഗ്രെസ്സ് . മാധ്യമങ്ങളുടെ പരിലാളന ഒന്നുകുറഞ്ഞാൽ തീർന്നുപോകുന്ന ബലൂൺ മാത്രമാണ് കോൺഗ്രസ് നേതാക്കൾ …
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News