കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷനെ ഭയപ്പെടുന്നത് എന്തുകൊണ്ട്?

ആർ. അച്യുതൻ

ഗുസ്തി താരങ്ങൾ തെരുവിലിറങ്ങിയത് മുതലുള്ള ചോദ്യമാണ് എന്തുകൊണ്ടാണ് കേന്ദ്രം ബ്രിജ് ഭൂഷന് ഇത്രമേൽ സംരക്ഷണം ഒരുക്കുന്നത്. ഉത്തരം ബിജെപിയുടെ അധികാരഭ്രമം.യുപിയിലെ കൈസർഗഞ്ചിൽ നിന്നും എം.പിയായ ബ്രിജ് ഭൂഷൻ സംസ്ഥാനത്തെ 5 ലോക്സഭാ മണ്ഡലങ്ങളിൽ നേരിട്ട് രാഷ്ട്രീയഗതി നിയന്ത്രിക്കാൻ കെൽപുള്ളയാളാണ്.

Also Read: ബിജെപി പിന്തുണ വിഫലം: പിസി ജോര്‍ജിന്‍റെ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി, സിപിഐഎമ്മിന് വിജയം

അതിനാൽ തന്നെ ബ്രിജ് ഭൂഷനെതിരെ കേന്ദ്രം ചെറുവിരൽ അനക്കിയാൽ നഷ്ടം ഈ 5 ലോകസഭാ സീറ്റുകൾ ആയിരിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നത്.ഈ മണ്ഡലങ്ങൾക്കു പുറമേ ബഹ്റൈച്, ഡൊമരിയാഗഞ്ച് എന്നിവിടങ്ങളിലും സ്ഥാനാർഥി നിർണയത്തിലടക്കം ബ്രിജ്ഭൂഷന്റെ താൽപര്യങ്ങൾക്കാണു പാർട്ടി മുൻതൂക്കം നൽകുന്നത്.

Also Read: പോക്സോ നിയമം ഭേദഗതി ചെയ്യണം; ബ്രിജ് ഭൂഷന് പിന്തുണയുമായി അയോധ്യയിലെ സന്യാസിമാർ

മാഫിയ തലവൻ എന്ന വിളിപ്പേര് പോലും ഇദ്ദേഹത്തിനുണ്ട്. ആറ് തവണ എം പി സ്ഥാനം നിലനിർത്തിയതും പണാധിപത്യത്തിലൂടെയാണ്.ഗുസ്തി താരങ്ങൾ ദില്ലിയിലെ തെരുവിൽ പോലീസ് മർദ്ദനം ഏറ്റുവാങ്ങിയപ്പോഴും ഗുരുതരമായ എഫ്ഐആറുകൾ ഇദ്ദേഹത്തിനെതിരെ നിലനിൽക്കുമ്പോഴും പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ തണുത്ത ഇരിപ്പിടം ബ്രിജ് ഭൂഷന് ബിജെപി ഉറപ്പാക്കിയതും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മാത്രമാണ്.

Also Read: സ്ഥാനമാനങ്ങള്‍ ചോദിച്ചല്ല അവരുടെ സമരം, രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ്; പിന്തുണയുമായി ഷെയ്ന്‍ നിഗം

പ്രതിഷേധങ്ങൾ കനൽ അടങ്ങാതെ നിൽക്കുമ്പോഴാണ് പോക്സോ നിയമം ഭേദഗതി ചെയ്യാൻ അയോധ്യയിൽ സന്യാസിമാരുടെ സമ്മേളനം ബ്രിജ് ഭൂഷൻ വിളിച്ചത്.ജൂൺ 5 ന് അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിലുൾപ്പെട്ടവരടക്കമുള്ള സന്യാസിമാർ യോഗത്തിൻ പങ്കെടുക്കും.സ്വാർത്ഥ താല്പര്യങ്ങൾക്ക് നിയമത്തെ മാറ്റിമറിക്കുന്ന ബിജെപി ഭരണത്തിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ബ്രിജഭൂഷൻ. അതേസമയം ബ്രിജ് ഭൂഷൻ പോക്സോ നിയമം ഭേദഗതി ചെയ്യാൻ അയോധ്യയിൽ സന്യാസിമാരുടെ സമ്മേളനം വിളിച്ചത് പാർട്ടിക്കു തലവേദനയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News