കോൺഗ്രസ് എന്തിനാണ് സംഘപരിവാറിൻ്റെ നാവായി മാറുന്നത് ? എ എ റഹീം

AA Rahim

കോൺഗ്രസ് എന്തിനാണ് സംഘപരിവാറിൻ്റെ നാവായി മാറുന്നത് എന്ന് ചോദിച്ച് എ എ റഹീം എംപി. ബാബറി മസ്ജിദ് ജാംബവൻ്റെ കാലത്തല്ല, ആധുനിക ഇന്ത്യയിലാണ് സംഭവിച്ചതെന്ന് ഓർക്കണമെന്നും എ എ റഹീം പറഞ്ഞു. കല്യാണിക്കുട്ടിയമ്മയെ അധിക്ഷേപിച്ചതിൽ ​ഖേദം പ്രകടിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തയാറായിട്ടില്ല. കെ കരുണകരൻ്റെ സ്മൃതികുടീരം സന്ദർശിക്കാൻ പോലും രാഹുൽ ഇതുവരെ തയാറായിട്ടില്ലെന്നും എ എ റഹീം പറഞ്ഞു.

ജമാഅത്തിൻ്റെ രാഷ്ട്രീയ ആശങ്ങൾക്ക് ലീഗ് വഴങ്ങിക്കൊടുക്കുകയാണ്. ലീഗിൽ കൂടുതൽപ്പേർ എസ്ഡിപിഐക്ക് എതിരാണ്. എന്നാൽ ചില നേതാക്കളുടെ അധികാര താൽപ്പര്യത്തിനാണ് ഇപ്പോൾ കൂട്ടുകൂടുന്നത്. മുഖ്യമന്ത്രിയുടെ നേർക്ക് മെക്കിട്ട് കയറാൻ കെ എം ഷാജി ആയിട്ടില്ല. അന്തസ്സുണ്ടെങ്കിൽ കെ എം ഷാജി ജമാഅത്തിനെ തള്ളിപ്പറയണമെന്നും എ എ റഹീം പറഞ്ഞു. മതരാഷ്ട്ര വാദികളെ ഇറക്കിവിടാൻ ഷാജി വിഡി സതീശനോട് പറയണമെന്നും എ എ റഹീം പറഞ്ഞു.

Also Read: സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിൽ; എ കെ ബാലൻ

അതേസമയം, സമസ്തയിലെ പണ്ഡിതന്മാരെ അധിക്ഷേപിച്ചയാളാണ് കെ എം ഷാജിയെന്നും. ജമാഅത്തിൻ്റെ ഉപദേശം കേട്ടു വരുന്ന ഷാജിയുടെ സർട്ടിഫിക്കറ്റ് വേണ്ടയെന്നും വി വസീഫ് പറഞ്ഞു. കെ എം ഷാജിയുടെ ജല്പനങ്ങൾക്ക് ജനങ്ങൾ മറുപടി നൽകും. അതിനാലാണ് ഇപ്പോൾ ഷാജി വീട്ടിലിരിക്കുന്നതെന്നും വി വസീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News