മമ്മൂക്കയുടെ അംബേദ്‌കർ കണ്ട് വിദേശി ചോദിച്ചു, എന്തുകൊണ്ട് ഓസ്കർ ലഭിച്ചില്ല? ലോകത്തിന് മുൻപിൽ മലയാളികളുടെ അഭിമാനം; വൈറൽ പോസ്റ്റ് വായിക്കാം

ലോകത്തിന് മുൻപിൽ മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി എന്ന നടൻ. അഭിനയത്തിന്റെ അനന്ത സാധ്യതകളെ ദിനം പ്രതി പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ന്യൂജൻ കുട്ടികളുടെ വരെ ഇഷ്ട നടനാണ്. ഇരിപ്പിലും നടപ്പിലും വാക്കിലും പ്രവർത്തിയിലും മമ്മൂട്ടി പുലർത്തുന്ന സൂക്ഷ്മത പലപ്പോഴും ഒരു പാഠപുസ്തകം തന്നെയാണ്. അഭിനയത്തിലും, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അതേ സൂക്ഷ്മത അദ്ദേഹം നിലനിർത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു പോസ്റ്റ് പലരുടെയും ന്യൂസ് ഫീഡുകളിൽ വന്നുപോയത്. ലോകത്തിന് മുൻപിൽ മലയാളികൾക്ക് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ കഴിയുന്ന ഒരു നടനാണ് മമ്മൂട്ടിയെന്നാണ് ആ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.

ALSO READ: തൊണ്ടി മുതലായ മീനുമായി പൂച്ച പിടിയിൽ, മത്സ്യവില്പനക്കാരെ വലച്ച കള്ളനെ തൂക്കിയെടുത്ത് പൊലീസ്; വൈറലായ എ ഐ ചിത്രങ്ങൾ കാണാം

ഒരു വിദേശ സുഹൃത്ത് ഹോളിവുഡിലെ മികച്ച നടന്മാരെ കാണിച്ച് നിങ്ങൾക്ക് ഇങ്ങനെ അഭിനയിക്കുന്ന ആരെങ്കിലുമുണ്ടോ? എന്ന് ചോദിച്ചാൽ ഞങ്ങൾ മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ സിനിമകളെയും കാണിച്ചു കൊടുക്കുമെന്നാണ് വൈറലായ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. വാനപ്രസ്ഥത്തിലെ മോഹൻലാലിൻ്റേയും,നായകനിലെ കമൽഹാസൻ്റേയും പ്രകടനങ്ങൾ കാട്ടിക്കൊടുത്തിട്ടും അതൊന്നും മതിയാകാത്ത വിദേശ സുഹൃത്ത് മമ്മൂക്കയുടെ അംബേദ്‌കർ കണ്ടപ്പോൾ അമ്പരന്നു പോയെന്നും, എന്തുകൊണ്ട് ഇദ്ദേഹത്തിന് ഓസ്കർ ലഭിച്ചില്ലെന്ന് ചോദിച്ചെന്നുമാണ് വൈറൽ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ALSO READ: വിവാഹം അറേഞ്ച്ഡ് ആയിരുന്നു, എന്നിൽ അവൾ സന്തുഷ്ടയായിരുന്നില്ല; ആദ്യ ഭാര്യയെയും കുഞ്ഞിനേയും കുറിച്ച് ഷൈൻ ടോം ചാക്കോ

വൈറലായ ഫേസ്ബുക് പോസ്റ്റ് വായിക്കാം

നിങ്ങൾ അമേരിക്കയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലോ താമസിക്കുന്ന മലയാളി അല്ലെങ്കിൽ ഇന്ത്യക്കാരൻ ആണെന്ന് വിചാരിക്കുക. അവിടെയുള്ള വിദേശ സുഹൃത്ത് നിങ്ങളുടെ അടുത്തുവന്ന് Marlon Brando, Robert De Niro, Alpacino,Daniel Day Lewis,Jack Nicholson ഇവരുടെയൊക്കെ മികച്ച പ്രകടനങ്ങളെക്കുറിച്ച് വാ തോരാതെ പുകഴ്ത്തി സംസാരിക്കുകയാണ്. സംസാരിച്ചു തീരാറായപ്പോൾ അയാൾ ചോദിക്കുന്നു ഇതുപോലെ അഭിനയിക്കുന്ന നടൻമാർ ആരെങ്കിലും നിങ്ങളുടെ നാട്ടിൽ ഉണ്ടോ എന്ന് അപ്പോൾ കൈയ്യിലെ ആദ്യത്തെ ആയുധം നിങ്ങൾ പുറത്തെടുക്കുകയാണ്. വാനപ്രസ്ഥത്തിലെ മോഹൻലാലിൻ്റേയും,നായകനിലെ കമൽഹാസൻ്റേയും പ്രകടനങ്ങൾ കാട്ടിക്കൊടുക്കുന്നു.

ഇതൊക്കെ കണ്ടപ്പോൾ വിദേശസുഹൃത്ത് ചിരിച്ച് കൊണ്ട് പറയുന്നു ഇതൊക്കെ മികച്ച അഭിനയം തന്നെ, പക്ഷെ ഞങ്ങളുടെ ആശാൻമാർ ആയ കാലത്ത് അഭിനയിച്ചുവെച്ചതിൻ്റെ ഒന്നും ഒപ്പം വെക്കാൻ ഇല്ല. അപ്പോൾ നിങ്ങൾ നിങ്ങളുടെ കൈയ്യിലെ അവസാനത്തെ വജ്രായുധം പുറത്തെടുക്കുകയാണ്. അംബേദ്ക്കർ സിനിമ കാട്ടിക്കൊടുത്തു. സിനിമ മുഴുവൻ കണ്ടുതീർത്തപ്പോൾ ആ വിദേശസുഹൃത്ത് വാചാലനായി, അയാൾ അത്ഭുതത്തോടേയും തെല്ല് നിരാശയോടെയും ചോദിക്കുന്നു എന്തുകൊണ്ട് ഈ പ്രകടനത്തിന് അദേഹത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ കിട്ടിയില്ല? തീർച്ചയായും ഇയാൾ ഒരു ഇതിഹാസ നടൻ തന്നെ. ഇത്രയും പറഞ്ഞ ശേഷം നടന്നുതുടങ്ങിയ അയാൾ നടത്തം നിർത്തി ചോദിക്കാൻ എന്തോ വിട്ടുപോയതുപോലെ തിരികെ വന്ന് നിങ്ങളോട് ചോദിക്കുന്നു എന്താണ് ആ നടൻ്റെ പേര്? അപ്പോൾ നിങ്ങൾ അൽപ്പം ഗമയിൽ,സ്വൽപ്പം അഹങ്കാരത്തോടെ പറയുകയാണ് അദേഹത്തിൻ്റെ പേരാണ് മമ്മൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News